റേറ്റിംഗ് ഏജൻസി മേധാവിയെ രാജിവയ്പിച്ചു
റേറ്റിംഗ് ഏജൻസി മേധാവിയെ രാജിവയ്പിച്ചു
Friday, February 14, 2020 12:34 AM IST
മും​ബൈ: റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ കെ​യ​ർ റേ​റ്റിം​ഗ്സി​ന്‍റെ ചെ​യ​ർ​മാ​ൻ എ​സ്.​ബി. മൈ​നാ​ക് രാ​ജി​വ​ച്ചു. സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി)​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു രാ​ജി. ത​ക​ർ​ന്ന ബാ​ങ്കി​ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​യ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലീ​സിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സി(​ഐ​എ​ൽ​ആ​ൻ​ഡ്എ​ഫ്എ​സ്) ന്‍റെ റേ​റ്റിം​ഗ് താ​ഴ്ത്താ​തി​രു​ന്ന​തി​ന്‍റെ പേ​രി​ലാ​ണു ന​ട​പ​ടി.

ക​ന്പ​നി​ക​ളു​ടെ റേ​റ്റിം​ഗ് ന​ട​ത്തു​ന്ന കെ​യ​ർ റേ​റ്റിം​ഗ്സി​ന്‍റെ ചെ​യ​ർ​മാ​നും സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​റും ആ​കും​മു​ന്പ് എ​ൽ​ഐ​സി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു മൈ​നാ​ക്. കെ​യ​റി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ രാ​ജേ​ഷ് മൊ​കാ​ഷി 2018 ഡി​സം​ബ​റി​ൽ രാ​ജി​വ​ച്ച​പ്പോ​ഴാ​ണു മൈ​നാ​കി​ന്‍റെ അ​വി​ഹി​ത ഇ​ട​പെ​ട​ലു​ക​ൾ വെ​ളി​ച്ച​ത്തു​വ​ന്ന​ത്.

ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സി​ന്‍റെ റേ​റ്റിം​ഗി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ത്ത​തി​ന് ഐ​സി​ആ​ർ​എ എ​ന്ന റേ​റ്റിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ എം​ഡി​യും സി​ഇ​ഒ​യു​മാ​യ ന​രേ​ഷ് ട​ക്ക​റെ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ രാ​ജി​വ​യ്പി​ച്ചി​രു​ന്നു. മൂ​ഡീ​സി​ന്‍റെ ഇ​ന്ത്യ​യി​ലെ ശാ​ഖ​യാ​ണ് ഐ​സി​ആ​ർ​എ.


മ​റ്റൊ​രു ഏ​ജ​ൻ​സി​യാ​യ ഇ​ന്ത്യാ റേ​റ്റിം​ഗ്സും ഇ​തേ വി​ഷ​യ​ത്തി​ൽ സെ​ബി​യു​ടെ ശി​ക്ഷ ഏ​റ്റു​വാ​ങ്ങി.

ഒ​രു​ല​ക്ഷം കോ​ടി​യി​ലേ​റെ രൂ​പ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ​ക്കും ന​ഷ്ടം വ​രു​ത്തി​യ​താ​ണ് ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ്. റോ​ഡ് -പാ​ലം നി​ർ​മാ​ണ​വും മ​റ്റും ഏ​റ്റെ​ടു​ത്തി​രു​ന്ന ക​ന്പ​നി 130-ലേ​റെ ഉ​പ​ക​ന്പ​നി​ക​ൾ ഉ​ണ്ടാ​ക്കി​യാ​ണ് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളെ കു​ഴ​പ്പ​ത്തി​ലാ​ക്കി​യ​ത്. റേ​റ്റിം​ഗ് ഏ​ജ​ൻ​സി​ക​ൾ ശ​രി​യാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​യി​ല്ലെ​ന്നും റേ​റ്റിം​ഗ് ഉ​യ​ർ​ത്തി നി​ർ​ത്താ​ൻ മൈ​നാ​കും ട​ക്ക​റും ജീ​വ​ന​ക്കാ​രു​ടെമേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നു മ​റ്റും പി​ന്നീ​ട് തെ​ളി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.