മൊത്തവിലയും മേലോട്ട്
മൊത്തവിലയും മേലോട്ട്
Saturday, February 15, 2020 12:17 AM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല​സൂ​ചി​ക (ഡ​ബ്ള്യു​പി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റ​വും മേ​ലോ​ട്ട്. ജ​നു​വ​രി​യി​ലെ വി​ല​ക്ക​യ​റ്റം 3.1 ശ​ത​മാ​ന​മാ​ണ്. ഡി​സം​ബ​റി​ൽ 2.59 ശ​ത​മാ​ന​മാ​യി​രു​ന്നു.ചി​ല്ല​റവി​ലസൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ജ​നു​വ​രി​യി​ൽ 7.59 ശ​ത​മാ​ന​മെ​ത്തി​യി​രു​ന്നു.

ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റ​മാ​ണു മൊ​ത്ത​വി​ല​ക്ക​യ​റ്റ​ത്തി​ലെ​യും പ്ര​ധാ​ന ഘ​ട​ക​മാ​യ​ത്.ചി​ല്ല​റവി​ല​സൂ​ചി​ക​യി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും വ​ലി​യ പ​ങ്ക് (46 ശ​ത​മാ​നം). അ​തി​ലേ​ക്കു വി​വ​ര​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത് ചി​ല്ല​റ വി​ല്പ​ന​ശാ​ല​ക​ളി​ൽ​നി​ന്നാ​ണ്. മൊ​ത്ത​വി​ല സൂ​ചി​ക​യി​ൽ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ​ക്കു തു​ലോം ചെ​റി​യ പ​ങ്കേ ഉ​ള്ളൂ.


15.25 ശ​ത​മാ​നം മാ​ത്രം. വി​ല​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തു പ്ര​ധാ​ന​മാ​യും ഫാ​ക്ട​റി​ക​ളി​ലും വ​ലി​യ മൊ​ത്ത​വ്യാ​പാ​ര ച​ന്ത​ക​ളി​ൽ​നി​ന്നു​മാ​ണ്.

ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം മൊ​ത്ത​വി​ല സൂ​ചി​ക​യി​ലും ഗ​ണ്യ​മാ​യി കൂ​ടി. 11.51 ശ​ത​മാ​നം ക​ണ്ട് വി​ല കൂ​ടി. ത​ലേ​വ​ർ​ഷം 2.41 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. ധാ​ന്യ​ങ്ങ​ൾ​ക്ക് 7.73 ശ​ത​മാ​നം കൂ​ടി​യ​പ്പോ​ൾ പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ക്ക് 12.81 ശ​ത​മാ​നം വ​ർ​ധി​ച്ചു.

പ​ച്ച​ക്ക​റി​ക​ളു​ടേ​ത് 52.72ശ​ത​മാ​നം കൂ​ടി. സ​വാ​ള​യ്ക്ക് 293.37 ശ​ത​മാ​ന​മാ​ണു വ​ർ​ധ​ന.
ഭ​ക്ഷ്യേ​ത​ര സാ​ധ​ന​ങ്ങ​ൾ​ക്ക് 7.05 ശ​ത​മാ​നം കൂ​ടി​യ​പ്പോ​ൾ ഫാ​ക്ട​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 0.34 ശ​ത​മാ​ന​മേ വ​ർ​ധി​ച്ചി​ട്ടു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.