കയറ്റുമതി വീണ്ടും കുറഞ്ഞു
കയറ്റുമതി വീണ്ടും കുറഞ്ഞു
Saturday, February 15, 2020 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ക​യ​റ്റു​മ​തി പു​തു​വ​ർ​ഷ​ത്തി​ലും കു​റ​ഞ്ഞു. ജ​നു​വ​രി​യി​ൽ 1.66 ശ​ത​മാ​നം കു​റ​വാ​ണു ക​യ​റ്റു​മ​തി​യി​ൽ ഉ​ണ്ടാ​യ​ത്. ഇ​റ​ക്കു​മ​തി​യി​ൽ 0.75 ശ​ത​മാ​നം കു​റ​വു​വ​ന്നു. ഇ​തോ​ടെ വാ​ണി​ജ്യ​ക​മ്മി ത​ലേ​വ​ർ​ഷം ജ​നു​വ​രി​യി​ലെ തോ​തി​ൽ​നി​ന്ന് അ​ല്പം വ​ർ​ധി​ച്ചു.

ചൈ​ന​യ​ട​ക്കം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ വ​ള​ർ​ച്ച​ക്കു​റ​വാ​ണു ക​യ​റ്റു​മ​തി കൂ​ടാ​തി​രി​ക്കാ​ൻ കാ​ര​ണം. ജ​നു​വ​രി​യി​ലെ ക​യ​റ്റു​മ​തി 2597 കോ​ടി ഡോ​ള​റാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ 2641 കോ​ടി​യും.

ഏ​പ്രി​ൽ-​ജ​നു​വ​രി കാ​ല​യ​ള​വി​ലെ മൊ​ത്തം ക​യ​റ്റു​മ​തി 27,049 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 26,526 കോ​ടി ഡോ​ള​റാ​യി കു​റ​ഞ്ഞു. 1.93 ശ​ത​മാ​നം കു​റ​വ്.


ജ​നു​വ​രി​യി​ലെ ഇ​റ​ക്കു​മ​തി 4114 കോ​ടി ഡോ​ള​റാ​യി​രു​ന്നു. ഏ​പ്രി​ൽ-​ജ​നു​വ​രി​യി​ൽ ഇ​റ​ക്കു​മ​തി 43,377 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 39,853 കോ​ടി ഡോ​ള​റാ​യി താ​ണു. 8.12 ശ​ത​മാ​നം കു​റ​വ്. ഇ​ക്കാ​ല​ത്ത് ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് 9.24 ശ​ത​മാ​നം കു​റ​ഞ്ഞു. ക്രൂ​ഡ് വി​ല ഏ​ഴു ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ച്ച സ​മ​യ​ത്താ​ണി​ത്.

ക്രൂ​ഡും സ്വ​ർ​ണ​വും ഒ​ഴി​കെ​യു​ള്ള​വ​യു​ടെ ഇ​റ​ക്കു​മ​തി ജ​നു​വ​രി​യി​ൽ 4.66 ശ​ത​മാ​നം താ​ണു.
ജ​നു​വ​രി​യി​ൽ 1517 കോ​ടി ഡോ​ള​റാ​ണു വാ​ണി​ജ്യ​ക​മ്മി. ഏ​പ്രി​ൽ-​ജ​നു​വ​രി കാ​ല​യ​ള​വി​ൽ ക​മ്മി 13,327 കോ​ടി ഡോ​ള​റാ​യി കു​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.