സർക്കാരിനു നേട്ടം
സർക്കാരിനു നേട്ടം
Saturday, February 15, 2020 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം കേ​സി​ലെ സു​പ്രീം​കോ​ട​തി​യു​ടെ ഇ​ന്ന​ല​ത്തെ ഉ​ത്ത​ര​വി​ൽ സ​ന്തോ​ഷി​ക്കു​ന്ന ചു​രു​ക്കം പേ​രി​ൽ ഒ​രാ​ൾ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണ്. സ​ർ​ക്കാ​രി​ന് അ​നാ​യാ​സം വ​ലി​യൊ​രു തു​ക കി​ട്ടു​ന്നു. ക​മ്മി അ​ല്പ​മെ​ങ്കി​ലും കു​റ​യ്ക്കാ​ൻ അ​തു സ​ഹാ​യി​ക്കും.

സു​പ്രീം​കോ​ട​തി​യു​ടെ ഒ​ക്‌​ടോ​ബ​റി​ലെ വി​ധി​യ​നു​സ​രി​ച്ച് 1.47 ല​ക്ഷം കോ​ടി രൂ​പ​യാ​ണു സ​ർ​ക്കാ​രി​നു കി​ട്ടേ​ണ്ട​ത്. അ​തി​ൽ പ​കു​തി​യി​ൽ താ​ഴെ​യേ കി​ട്ടൂ എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സൂ​ച​ന.
ഓ​ഹ​രി​യും ഭാ​വി​യി​ൽ ഓ​ഹ​രി​യാ​ക്കാ​വു​ന്ന ക​ട​പ്പ​ത്ര​വും വി​റ്റ് 300 കോ​ടി ഡോ​ള​ർ (21070 കോ​ടി രൂ​പ) സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര​തി എ​യ​ർ​ടെ​ൽ ബാ​ധ്യ​ത അ​ട​ച്ചു​തീ​ർ​ക്കും. പി​ഴ​യും പ​ലി​ശ​യും സ​ഹി​തം 39,723 കോ​ടി രൂ​പ അ​ട​യ്ക്കാ​നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ടെ​ലി​കോം വ​കു​പ്പ് ക​ന്പ​നി​യോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

സ​ർ​ക്കാ​രി​ന്‍റെ ക​ന്പ​നി​ക​ളാ​യ ബി​എ​സ്എ​ൻ​എ​ലും എം​ടി​എ​ൻ​എ​ലും കൂ​ടി 4700 കോ​ടി​യോ​ളം രൂ​പ അ​ട​യ്ക്ക​ണം.റി​ല​യ​ൻ​സ് ജി​യോ​യു​ടെ ചെ​റി​യ ബാ​ധ്യ​ത (200 കോ​ടി​യി​ൽ താ​ഴെ) ജ​നു​വ​രി​യി​ൽ അ​ട​ച്ചി​രു​ന്നു.


ടാ​റ്റാ ടെ​ലി​സ​ർ​വീ​സ​സ് ന​ല്കാ​നു​ള്ള 14,819 കോ​ടി രൂ​പ അ​ട​യ്ക്കും.ഭാ​ര​തി എ​യ​ർ​ടെ​ലും ടാ​റ്റാ ടെ​ലി​യും​കൂ​ടി 54,542 കോ​ടി രൂ​പ സ​ർ​ക്കാ​രി​നു ന​ല്കും. ഇ​തു ബ​ജ​റ്റി​ലെ പു​തു​ക്കി​യ ക​ണ​ക്കി​ൽ ഇ​ല്ലാ​ത്ത തു​ക​യാ​ണ്. നി​കു​തി​യി​ലെ കു​റ​വ് അ​ത്ര​ക​ണ്ട് പ​രി​ഹ​രി​ക്കാം.

എ​ന്നാ​ൽ വ​ലി​യ ര​ണ്ടു കു​ടി​ശി​ക​ക​ളി​ൽ​നി​ന്ന് ഒ​ന്നും കി​ട്ടാ​ൻ വ​ഴി​യി​ല്ല. വോ​ഡ​ഫോ​ൺ ഐ​ഡി​യ ഇ​പ്പോ​ൾ ന​ല്കേ​ണ്ട​ത് 56,709 കോ​ടി രൂ​പ​യാ​ണെ​ന്നാ​ണ് ഇ​ന്ന​ലെ ന​ല്കി​യ നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്. ക​ന്പ​നി​യു​ടെ മു​ഖ്യ ഓ​ഹ​രി​യു​ട​മ​ക​ൾ പ​ണം ന​ല്കാ​ൻ ത​യാ​റി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​ന് ഒ​ന്നും പ്ര​തീ​ക്ഷി​ക്കാ​നി​ല്ല. പാ​പ്പ​ർ ന​ട​പ​ടി നേ​രി​ടു​ന്ന അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന് 20,963 കോ​ടി രൂ​പ​യാ​ണു ബാ​ധ്യ​ത. അ​തും അ​ട​യ്ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.