ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പാ​ൻ പ്ര​വ​ർ​ത്തി​ക്കി​ല്ല
Saturday, February 15, 2020 11:14 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ൻ (പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ) മാ​ർ​ച്ച് 31-നു​ശേ​ഷം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ്. പാ​ൻ-​ആ​ധാ​ർ ബ​ന്ധ​ന​ത്തി​നു പ​ലത​വ​ണ തീ​യ​തി നീ​ട്ടി ന​ല്കി​യ​താ​ണ്.

ജ​നു​വ​രി 27 വ​രെ 30.75 കോ​ടി പാ​ൻ, ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. 17.58 കോ​ടി കൂ​ടി ബ​ന്ധി​പ്പി​ക്കാ​ൻ ശേ​ഷി​ക്കു​ന്നു.

ആ​ദാ​യ​നി​കു​തി നി​യ​മം 139 എ​എ (2) പ്ര​കാ​രം പാ​ൻ-​ആ​ധാ​ർ ബ​ന്ധ​നം നി​ർ​ബ​ന്ധ​മാ​ണ്. ഈ​യി​ടെ കൂ​ട്ടി​ച്ചേ​ർ​ത്ത 114 എ​എ​എ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​വ മാ​ർ​ച്ച് 31-നു ​ശേ​ഷം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കു​ന്ന​തെ​ന്ന് പ്ര​ത്യ​ക്ഷ നി​കു​തി​ക​ൾ​ക്കാ​യു​ള്ള കേ​ന്ദ്ര ബോ​ർ​ഡ് (സി​ബി​ഡി​ടി) അ​റി​യി​ച്ചു.


മാ​ർ​ച്ച് 31-നു​ശേ​ഷം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​നു​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന തീ​യ​തി മു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്നും സി​ബി​ഡി​ടി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.