സ്വ​ര്‍​ണ​വി​ല​ പുതിയ റിക്കാർഡിൽ; പ​വ​ന് 30,680
സ്വ​ര്‍​ണ​വി​ല​  പുതിയ റിക്കാർഡിൽ;   പ​വ​ന് 30,680
Wednesday, February 19, 2020 11:11 PM IST
കൊ​​​ച്ചി: റി​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ ത​​​ക​​​ര്‍​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല എ​​​ക്കാ​​​ല​​​ത്തെ​​​യും പു​​​തി​​​യ ഉ​​​യ​​​ര​​​ത്തി​​​ല്‍. ഇ​​ന്ന​​ലെ ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യും പ​​​വ​​​ന് 280 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ച് ഗ്രാ​​​മി​​​ന് 3,835 രൂ​​​പ​​​യാ​​​യും പ​​​വ​​​ന് 30,680 രൂ​​​പ​​​യു​​​മാ​​​യാ​​​ണു പു​​​തി​​​യ റി​​​ക്കാ​​​ര്‍​ഡ് കു​​റി​​ച്ച​​​ത്. ഇ​​ക്ക​​​ഴി​​​ഞ്ഞ 15ന് ​​​ഗ്രാ​​​മി​​​ന് 3,810 രൂ​​​പ​​​യി​​ലും പ​​​വ​​​ന് 30,480 രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ഉ​​യ​​ർ​​ന്ന വി​​ല.

പി​​​ന്നീ​​​ട് ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ഇ​​ന്ന​​ലെ വി​​​ല വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ന്താ​​​രാ​​​ഷ്‌ട്രവി​​​ല​​​യും ഏ​​​ഴു വ​​​ര്‍​ഷ​​​ത്തെ ഉ​​​യ​​​ര്‍​ന്ന നി​​​ല​​​യി​​​ലാ​​​ണ്. ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് ഒ​​​രു​​​വേ​​​ള 1608 ഡോ​​​ള​​​ര്‍ വ​​​രെ എ​​​ത്തി​​​യ​​​ശേ​​​ഷം 1603 ഡോ​​​ള​​​റി​​​ലേ​​​ക്കു താ​​​ണു. ത​​​ങ്ക​​​ക്ക​​​ട്ടി​​​ക്കു​​​ള്ള ബാ​​​ങ്ക് നി​​​ര​​​ക്ക് കി​​​ലോ​​​ഗ്രാ​​​മി​​​ന് 42,60,000 രൂ​​​പ​​​യാ​​​യി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 3,675 രൂ​​​പ​​​യും പ​​​വ​​​ന്‍ വി​​​ല 29,400 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു. ഒ​​​ന്ന​​​ര മാ​​​സ​​​ത്തി​​​നി​​​ടെ​​​മാ​​​ത്രം ഗ്രാ​​​മി​​​ന് 160 രൂ​​​പ​​​യു​​ടെ​​യും പ​​​വ​​​ന് 1,280 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.