കിടിലൻ ഫീച്ചറുകളോടെ ആ​ൻ​ഡ്രോ​യി​ഡ് 11 ഡെ​വ​ല​പ്പ​ർ പ്രി​വ്യു
Thursday, February 20, 2020 11:23 PM IST
മും​​​ബൈ: ജ​​​ന​​​പ്രി​​​യ ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റ​​​മാ​​​യ ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡി​​​ന്‍റെ വാ​​​രാ​​​നി​​​രി​​​ക്കു​​​ന്ന വേ​​​ർ​​​ഷ​​​ൻ- ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് 11 ന്‍റെ ആ​​​​ദ്യ ഡെ​​​​വ​​​​ല​​​​പ്പ​​​​ർ പ്രി​​​​വ്യു ഗൂ​​​​ഗി​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. സു​​​ര​​​ക്ഷ​​​യ്ക്കും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യ്ക്കും പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് അ​​​ണി​​​യ​​​റ​​​യി​​​ലു​​​ള്ള ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് 11 എ​​​ന്ന സൂ​​​ച​​​ന പു​​​തി​​​യ ഡെ​​​വ​​​ല​​​പ്പ​​​ർ പ്രി​​​വ്യു​​​വി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

5ജി ​​​ക​​​ണ​​​ക്ടി​​​വി​​​റ്റി​​​ക്കു​​​ള്ള ഫീ​​​ച്ച​​​റു​​​ക​​​ൾ, ഫോ​​​ൾ​​​ഡ​​​ബി​​​ൾ സ്​​​ക്രീ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്ക്രീ​​​ൻ രം​​​ഗ​​​ത്തെ പു​​​തു​​പ്ര​​​വ​​​ണ​​​ത​​​ക്ക​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ൾ, വി​​​വി​​​ധ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​ക​​​ൾ ഒ​​​രേ സ​​​മ​​​യം അ​​​നാ​​​യാ​​​സം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ൽ​​​നി​​ന്നു ചി​​​ത്രം സ​​​ഹി​​​തം മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​നു​​​ള്ള സം​​​വി​​​ധാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ ഡെ​​​വ​​​ല​​​പ്പ​​​ർ പ്രി​​​വ്യു​​​വി​​​നെ ശ്ര​​​ദ്ധേ​​​യ​​​മാ​​​ക്കു​​​ന്നു.

സ്റ്റോ​​​റേ​​​ജ്, ഗാ​​​ല​​​റി, കോ​​​ൺ​​​ടാ​​​ക്ട് ലി​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ വ്യ​​​ക്തി​​​വി​​​വ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ആ​​​പ്പു​​​ക​​​ൾ​​​ക്ക് ഒ​​​രു നി​​​ശ്ചി​​​ത കാ​​​ല​​​ത്തേ​​​ക്കു മാ​​​ത്രം അ​​​നു​​​വാ​​​ദം ന​​​ൽ​​​കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ക്താ​​​വി​​നു ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു സ​​​വി​​​ശേ​​​ഷ​​​ത.


ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ ലൊ​​​ക്കേ​​​ഷ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ൾ‌ ആ​​​പ്പു​​​ക​​​ൾ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ലും വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഗൂ​​​​ഗി​​​​ളി​​​​ന്‍റെ പി​​​​ക്സ​​​​ൽ 2, പി​​​​ക്സ​​​​ൽ 3 എ,​​​​പി​​​​ക്സ​​​​ൽ 4 എ​​​​ന്നീ ഫോ​​​​ണു​​​​ക​​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു പു​​​​തി​​​​യ ഡെ​​​​വ​​​​ല​​​​പ്പ​​​​ർ പ്രി​​​​വ്യു ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യാ​​​​നാ​​​​കും. ഇ​​​തു​​​വ​​​രെ​​​യു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​ച്ച് മാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഗൂ​​​ഗി​​​ൾ ത​​​ങ്ങ​​​ളു​​​ടെ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ഒ​​​എ​​​സി​​​ന്‍റെ ആ​​​ദ്യ ഡെ​​​വ​​​ല​​​പ്പ​​​ർ പ്രി​​​വ്യു പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.

ഇ​​​ക്കു​​​റി നേ​​​ര​​​ത്തെ എ​​​ത്തി​​​യ​​​തോ​​​ടെ ആ​​പ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്സി​​​നു പു​​​തി​​​യ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ന​​​ന്നാ​​​യി മ​​​ന​​​സി​​​ലാ​​​ക്കി ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ സാ​​​വ​​​കാ​​​ശം ല​​​ഭി​​​ക്കും.​ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് 11 ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ മേ​​​യ്12 മു​​​ത​​​ൽ 14 വ​​​രെ ന​​​ട​​​ക്കു​​​ന്ന ഗൂ​​​ഗി​​​ൾ ഐ​​​ഒ ഈ​​​വ​​​ന്‍റി​​​ൽ പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.