കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച ടെസ്‌ലർ ഓർമയായി
കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച ടെസ്‌ലർ ഓർമയായി
Thursday, February 20, 2020 11:23 PM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: “ക​ട്ട്, കോ​പ്പി, പേ​സ്റ്റ് ” സം​വി​ധാ​നം കം​പ്യൂ​ട്ട​റു​ക​ളി​ൽ ആ​വി​ഷ്ക​രി​ച്ച ലാ​രി ടെ​സ്‌​ല​ർ (74) അ​ന്ത​രി​ച്ചു.

സി​റോ​ക്സി​ന്‍റെ പാ​ലോ ആ​ൾ​ട്ടോ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ജോ​ലി​ചെ​യ്യു​ന്പോ​ഴാ​ണു ടെ​സ്‌​ല​ർ ഈ ​ക​ണ്ടു​പി​ടി​ത്തം ന​ട​ത്തി​യ​ത്. ഇ​ന്നി​പ്പോ​ൾ കം​പ്യൂ​ട്ട​റു​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​യോ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി അ​ത്. തെ​ർ​മ​ൽ പ്രി​ന്‍റുക​ൾ മു​റി​ച്ച് ഒ​ട്ടി​ക്കു​ന്ന പ്ര​ക്രി​യ​യെ കം​പ്യൂ​ട്ട​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തു പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന ധാ​ര​ണ​യാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​ലേ​ക്കു ന​യി​ച്ച​ത്.

1983-ൽ ​ത​ങ്ങ​ളു​ടെ ‘ലി​സ’ കം​പ്യൂ​ട്ട​റി​ലൂ​ടെ ആ​പ്പി​ളാ​ണ് ഈ ​പ്ര​യോ​ഗ​ത്തി​നു പ്ര​ചാ​രം ന​ല്കി​യ​ത്. പി​ന്നീ​ട് മ​ക്കി​ന്‍റോ​ഷു​ക​ളി​ലും ഇ​തു​പ​യോ​ഗി​ച്ചു.

1980-ലാ​ണു സി​റോ​ക്സി​ൽ​നി​ന്നു സ്റ്റീ​വ് ജോ​ബ്സി​ന്‍റെ ആ​പ്പി​ളി​ലേ​ക്ക് ടെ​സ്‌​ല​ർ മാ​റി​യ​ത്. 2001-ൽ ​ആ​മ​സോ​ണി​ലേ​ക്കും 2005-ൽ ​യാ​ഹൂ​വി​ലേ​ക്കും മാ​റി​യ ടെ​സ്‌​ല​ർ 2008 മു​ത​ൽ സ്വ​ത​ന്ത്ര ക​ൺ​സ​ൾ​ട്ട​ന്‍റാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.