കെ​എ​ഫ്സി മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം: ധനമ​ന്ത്രി
കെ​എ​ഫ്സി മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടെ  പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം: ധനമ​ന്ത്രി
Thursday, February 20, 2020 11:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​പ​​റേ​​​ഷ​​​ൻ മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി ഡോ.​​​തോ​​​മ​​​സ് ഐ​​​സ​​​ക്. വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​രു​​​ടെ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾ ഉ​​​ദാ​​​ര​​​മാ​​​യി തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കെ​​​എ​​​ഫ്സി ആ​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച മി​​​നി അ​​​ദാ​​​ല​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നോ​​​ണ്‍ ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സേ​​​വ​​​ന​​​മാ​​​ണ് കെ​​​എ​​​ഫ്സി ന​​​ൽ​​​കു​​​ന്ന​​​ത്. അ​​​ദാ​​​ല​​​ത്ത് വ​​​ഴി വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​മേ​​​കു​​​ന്ന കോ​​​ർ​​​പ​​​റേ​​​ഷ​​​നെ ധ​​​ന​​​മ​​​ന്ത്രി അ​​​ഭി​​​ന​​​ന്ദി​​​ച്ചു. ലാ​​​ഭ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ട് മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​യോ​​​ടു​​​കൂ​​​ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ഒ​​​രേ ഒ​​​രു ഫി​​​നാ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​ണ് കെ​​​എ​​​ഫ്സി യെ​​​ന്നും ഡോ.​​​തോ​​​മ​​​സ് ഐ​​​സ​​​ക് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


അ​​​ദാ​​​ല​​​ത്തി​​​ൽ പ്ര​​​ള​​​യ ദു​​​ര​​​ന്ത ബാ​​​ധി​​​ത​​​രും, രോ​​​ഗ​​​ങ്ങ​​​ളാ​​​ലും മ​​​റ്റും ക്ലേ​​​ശ​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യ ഇ​​​രു​​​നൂ​​​റി​​​ലേ​​​റെ അ​​​പേ​​​ക്ഷ​​​ക​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്. അ​​​ദാ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷം അ​​​പേ​​​ക്ഷ​​​ക​​​രു​​​ടേ​​​യും വാ​​​യ്പ​​​ക​​​ൾ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് റി​​​ട്ട. ജി​​​ല്ലാ ജ​​​ഡ്ജി​​​യും, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സി​​​എം​​​ഡി​​​യും ഉ​​​ൾ​​​പ്പെ​​​ട്ട ഉ​​​ന്ന​​​ത സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ചു തീ​​​ർ​​​പ്പ​​​ക്കു​​​ന്ന​​​തി​​​നു തീ​​​രു​​​മാ​​​നി​​​ച്ചു. കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​എം​​​ഡി സ​​​ഞ്ജ​​​യ് കൗ​​​ൾ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞ ച​​​ട​​​ങ്ങി​​​ൽ റി​​​ട്ട​​​യേ​​​ർ​​​ഡ് ജി​​​ല്ലാ ജ​​​ഡ്ജി സ​​​തീ​​​ഷ് എ. ​​​ച​​​ന്ദ്ര​​​ബാ​​​ബു പ്ര​​​സം​​​ഗി​​​ച്ചു. കെ​​​എ​​​ഫ്സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പ്രേം​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ന​​​ന്ദി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.