ബി​​​ല്‍​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ​സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം
ബി​​​ല്‍​ഡേ​​​ഴ്സ്  അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍   ​സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം
Sunday, February 23, 2020 12:00 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ നി​​​ര്‍​മാ​​​ണ​​മേ​​​ഖ​​​ല പ​​​രി​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ലാ​​​ണെ​​ന്നും പ്ര​​​തി​​​സ​​​ന്ധി​​ഘ​​​ട്ട​​​ങ്ങ​​​ള്‍ ഏ​​​റെ നീ​​​ണ്ടു​​നി​​​ല്‍​ക്കി​​​ല്ലെ​​​ന്നും കെ​​​എ​​​സ്‌​​​ഐ​​​ഡി​​​സി ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ക്രി​​​സ്റ്റി ഫെ​​​ര്‍​ണാ​​​ണ്ട​​​സ്. നൂ​​​ത​​​നമാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ നി​​​ല​​​നി​​​ല്‍​പ്പു​​​ണ്ടാ​​​കൂ. ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ലെ മ​​​നോ​​​ഭാ​​​വം തു​​​ട​​​ര്‍​ന്നാ​​​ല്‍ ഇ​​​രു​​​പ​​​ത്തൊ​​​ന്നാം നൂ​​​റ്റാ​​​ണ്ടി​​​ലെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നേ​​​രി​​​ടാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. സു​​​ഗ​​​മ​​​മാ​​​യ പാ​​​ത​​​ക​​​ള്‍​ക്കുവേ​​​ണ്ടി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു വി​​​ഡ്ഢി​​​ത്ത​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ബി​​​ല്‍​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (ബി​​എ​​ഐ) ​സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക്രി​​​സ്റ്റി ഫെ​​​ര്‍​ണാ​​​ണ്ട​​​സ്. മാ​​​ലി​​​ന്യ സം​​​സ്‌​​​ക​​​ര​​​ണം കേ​​​ര​​​ളം നേ​​​രി​​​ടു​​​ന്ന ക​​​ന​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​ക​​​ളും അ​​​റി​​​വു​​​മാ​​​ണ് ന​​​യി​​​ക്കു​​​ന്ന​​​ത്. നൂ​​​ത​​​ന​​​ത്വം, അ​​​റി​​​വ്, സാ​​​ങ്കേ​​​തി​​​കവി​​​ദ്യ, പ്ര​​​ഫ​​​ഷ​​​ണ​​ലി​​​സം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യേ ഇ​​​നി മു​​​ന്നേ​​​റ്റം സാ​​​ധ്യ​​​മാ​​​കൂ. ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ സ​​​മീ​​​പ​​​ന​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.