സ്വർണക്കുതിപ്പ് ; പവന് 32000
സ്വർണക്കുതിപ്പ് ; പവന് 32000
Monday, February 24, 2020 11:57 PM IST
കൊ​​​ച്ചി: ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യി സ്വ​​​ര്‍​ണ​​​വി​​​ല പ​​​വ​​​ന് 32,000 രൂ​​​പ തൊ​​​ട്ടു. ഇ​​​ന്ന​​​ലെ ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യി ഗ്രാ​​​മി​​​ന് 65 രൂ​​​പ​​​യും പ​​​വ​​​ന് 520 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചാ​​​ണു സ്വ​​​ര്‍​ണ​​​വി​​​ല പു​​​തി​​​യ ഉ​​​യ​​​രം താ​​​ണ്ടി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഗ്രാ​​​മി​​​ന് 40 രൂ​​​പ വ​​​ര്‍​ധി​​​ച്ച് 3,975 രൂ​​​പ​​​യ്ക്കും പ​​​വ​​​ന് 320 രൂ​​​പ വ​​​ര്‍​ധി​​​ച്ച് 31,800 രൂ​​​പ​​​യ്ക്കു​​​മാ​​​യി​​​രു​​​ന്നു വ്യാ​​​പാ​​​രം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ങ്കി​​​ലും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് വീ​​​ണ്ടും ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യും വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തോ​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യി ഗ്രാം ​​​വി​​​ല 4,000 രൂ​​​പ​​​യും പ​​​വ​​​ന് 32,000 രൂ​​​പ​​​യു​​​മെ​​​ന്ന മാ​​​ന്ത്രി​​​ക സം​​​ഖ്യ​​​യി​​​ല്‍ തൊ​​​ട്ടു. ചൈ​​​ന​​​യി​​​ല്‍​നി​​​ന്നു പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ ആ​​​ഗോ​​​ള സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ച​​​താ​​​ണു വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നു കാ​​​ര​​​ണം. കൊ​​​റോ​​​ണ വൈ​​​റ​​​സ് വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യാ​​​ണ് ആ​​​ഗോ​​​ള സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ രൂ​​​പ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

ഷെ​​​യ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ള്‍, റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ്, മ​​​റ്റ് ബി​​​സി​​​ന​​​സു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ നി​​​ക്ഷേ​​​പ​​​മേ​​​ഖ​​​ല​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ദു​​​ര്‍​ബ​​​ല​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ്വ​​​ര്‍​ണം സു​​​ര​​​ക്ഷി​​​ത നി​​​ക്ഷേ​​​പ​​​മാ​​​യി നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​ത്. അ​​​ന്താ​​​രാ​‌​‌​‌ഷ‌്ട്ര സ്വ​​​ര്‍​ണ​​​വി​​​ല ഔൺസിന് 1,700 ഡോ​​​ള​​​റി​​​ന​​​ടു​​​ത്തെ​​​ത്തി​​​യെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് കു​​​റ​​​ഞ്ഞ് 1,683 ഡോ​​​ള​​​റാ​​​യി. ഇ​​​ന്ത്യ​​​ന്‍ രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്കാ​​​ക​​​ട്ടെ 71.98 രൂ​​​പ​​​യു​​​മാ​​​യി. സ്വ​​​ര്‍​ണ​​വി​​​ല 1,700 ഡോ​​​ള​​​ര്‍ ക​​​ട​​​ന്നാ​​​ല്‍ ചെ​​​റി​​​യ തി​​​രു​​​ത്ത​​​ലി​​​ന് സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും മ​​​റി​​​ച്ച് 1,800 ഡോ​​​ള​​​റി​​​ലേ​​​ക്കു​​​ള്ള പ്ര​​​യാ​​​ണ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ളും പു​​​റ​​​ത്തു​​​വ​​​രു​​​ന്നു​​​ണ്ട്.

സ്വ​​​ര്‍​ണ​​​ത്തി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും ദി​​​നം​​​പ്ര​​​തി കൂ​​​ടു​​​ക​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍​പേ​​​രും ആ​​​ഭ​​​ര​​​ണ​​​മാ​​​യാ​​​ണു സ്വ​​​ര്‍​ണം വാ​​​ങ്ങു​​​ന്ന​​​ത്. ആ​​​ഘോ​​​ഷ​​​വേ​​​ള​​​ക​​​ളി​​​ല്‍ അ​​​ണി​​​യു​​​ന്ന​​​തി​​​നും അ​​​ത്യാ​​​വ​​​ശ്യ​​​ത്തി​​​ന് പ​​​ണ​​​മാ​​​ക്കാ​​​നു​​​മാ​​​ണു ജ​​​ന​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നി​​​ടെ, ബാ​​​റു​​​ക​​​ളും നാ​​​ണ​​​യ​​​ങ്ങ​​​ളും വാ​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും ക്ര​​​മാ​​​തീത​​​മാ​​​യി വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു വ്യാ​​​പാ​​​രി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു. 2001-ൽ മൂവായിരം രൂപ മാത്രമുണ്ടായിരുന്ന പവനാണു 19 വർഷത്തിനുശേഷം 32000 രൂപ ആയത്.


സ്വ​​​ര്‍​ണമേ​​​ഖ​​​ല​​​യി​​​ല്‍ സ​​​മ്മി​​​ശ്ര പ്ര​​​തി​​​ക​​​ര​​​ണം

ദി​​​നം​​പ്ര​​തി റി​​​ക്കാ​​​ര്‍​ഡ് തി​​​രു​​​ത്തി മു​​​ന്നേ​​​റു​​​ന്ന​​​തി​​​നി​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​ര്‍​ണ മേ​​​ഖ​​​ല​​​യി​​​ല്‍ സ​​​മ്മി​​​ശ്ര പ്ര​​​തി​​​ക​​​ര​​​ണം. വി​​​വാ​​​ഹ സീ​​​സ​​​ണ്‍ ആ​​​രം​​​ഭി​​​ക്കാ​​​ന്‍ ര​​​ണ്ടു മാ​​​സ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ കാ​​​ര്യ​​​മാ​​​യ വി​​​ല്‍​പ്പ​​​ന​​​യി​​​ല്ലെ​​​ന്നും വി​​​ലവ​​​ര്‍​ധ​​​ന​​​യ്ക്കു ത​​​ന്നെ​​​യാ​​​ണ് സാ​​​ധ്യ​​​ത​​​യെ​​​ന്നും ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും ഭീ​​​മ ജ്വ​​​ല്ലേ​​​ഴ്‌​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ഡോ. ​​​ബി. ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.

2011-12ലേതിനേ​​​ക്കാ​​​ള്‍ വി​​​ല വ​​​ര്‍​ധ​​​ന​​​യാ​​​ണ് 2020 ല്‍ ​​​സ്വ​​​ര്‍​ണ​​​ത്തി​​​ന് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും വി​​​ല പ്ര​​​വ​​​ച​​​നാ​​​തീ​​​ത​​​മാ​​​യി മു​​​ന്നോ​​​ട്ടു കു​​​തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കേ​​​ര​​​ള ജ്വ​​​ല്ലേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യും മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​വ്യാ​​​പാ​​​രം കു​​​റ​​​വാ​​​ണെ​​​ന്നും വി​​​ല​​വ​​​ര്‍​ധ​​​ന​ അ​​​നു​​​ഗ്ര​​​ഹ​​​മാ​​​ണെ​​​ന്ന നി​​​ല​​​യി​​​ല്‍ പ​​​ഴ​​​യ സ്വ​​​ര്‍​ണം വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ തി​​​ര​​​ക്ക് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​താ​​​യും ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സു​​​രേ​​​ന്ദ്ര​​​ന്‍ കൊ​​​ടു​​​വ​​​ള്ളി പ​​​റ​​​ഞ്ഞു. വി​​​ല​​​ക്ക​​​യ​​​റ്റ​​സാ​​​ധ്യ​​​ത ത​​​ന്നെ​​​യാ​​​ണു നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു.


സ്വ​ർ​ണ​വി​ല നാ​ഴി​ക​ക്ക​ല്ലു​ക​ൾ

1979 ഡി​സം​ബ​ർ 24 1,000
1987 ഏ​പ്രി​ൽ 16 2,008
1991 ജൂ​ലൈ 4 3,200
1996 ജ​നു​വ​രി 22 4,016
2005 ഒ​ക്‌​ടോ​ബ​ർ 10 5,040
2006 മാ​ർ​ച്ച് 1 6,000
2006 ഏ​പ്രി​ൽ 20 7,216
2008 ജ​നു​വ​രി 3 8,040
2008 ഫെ​ബ്രു​വ​രി 22 9,040
2008 ഒ​ക്‌​ടോ​ബ​ർ 9 10,200
2009 ഫെ​ബ്രു​വ​രി 17 11,000
2009 ന​വം​ബ​ർ 3 12,120
2009 ന​വം​ബ​ർ 21 13,040
2010 ജൂ​ൺ 7 14,000
2010 ന​വം​ബ​ർ 8 15,000
2011 ഏ​പ്രി​ൽ 6 16,080
2011 ജൂ​ലൈ 15 17,120
2011 ഓ​ഗ​സ്റ്റ് 6 18,160
2011 ഓ​ഗ​സ്റ്റ് 9 19,520
2011 ഓ​ഗ​സ്റ്റ് 19 20,520
2011 ഓ​ഗ​സ്റ്റ് 22 21,200
2012 ജൂ​ൺ 2 22,120
2012 ഓ​ഗ​സ്റ്റ് 25 23,080
2012 സെ​പ്റ്റം​ബ​ർ 14 24,160
2019 ഫെ​ബ്രു​വ​രി 20 25,160
2019 ജൂ​ലൈ 19 26,120
2019 ഓ​ഗ​സ്റ്റ് 7 27,200
2019 ഓ​ഗ​സ്റ്റ് 15 28,000
2019 സെ​പ്റ്റം​ബ​ർ 4 29,120
2020 ജ​നു​വ​രി 6 30,200
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.