എടിഎമ്മുകളിൽ 2000 രൂപയുടെ ട്രേ ഇല്ലാതാക്കുന്നു
Thursday, February 27, 2020 12:11 AM IST
ന്യൂ​ഡ​ൽ​ഹി: 2000 രൂ​പ നോ​ട്ടു​ക​ൾ എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്നു കി​ട്ടാ​ത്ത കാ​ലം വ​രു​ന്നു. പ​ല ബാ​ങ്കു​ക​ളും 2000 രൂ​പ​യു​ടെ ക​റ​ൻ​സി വ​യ്ക്കാ​നു​ള്ള ട്രേ ​ഇ​ല്ലാ​താ​ക്കി. 500 രൂ​പ, 200 രൂ​പ, 100 രൂ​പ ക​റ​ൻ​സി​ക​ൾ​ക്കു​ള്ള ട്രേ​ക​ളാ​ണു പ​ല മെ​ഷീ​നു​ക​ളി​ലും ഉ​ള്ള​ത്.

2000 രൂ​പ നോ​ട്ടി​ന്‍റെ അ​ച്ച​ടി റി​സ​ർ​വ് ബാ​ങ്ക് ഒ​രു വ​ർ​ഷം മു​ന്പേ നി​ർ​ത്തി​യി​രു​ന്നു. 2016-17ൽ 2000 ​രൂ​പ​യു​ടെ 354.2991 കോ​ടി ക​റ​ൻ​സി അ​ച്ച​ടി​ച്ചു ന​ൽ​കി. 2017-18ൽ 11.1507 ​കോ​ടി എ​ണ്ണം മാ​ത്ര​മേ അ​ച്ച​ടി​ച്ചു​ള്ളൂ. 2018-19ൽ 4.669 ​കോ​ടി നോ​ട്ടു​ക​ൾ മാ​ത്രം.

ഇ​തി​ന​ർ​ഥം 2000 രൂ​പ​യു​ടെ ക​റ​ൻ​സി നി​യ​മാ​നു​സൃ​ത ക​റ​ൻ​സി​യാ​യി തു​ട​രു​മെ​ങ്കി​ലും ക്ര​മേ​ണ അ​വ ഇ​ല്ലാ​താ​കു​മെ​ന്നാ​ണ്. ക​ള്ള​പ്പ​ണം സൂ​ക്ഷി​ക്കാ​ൻ വ​ലി​യ തു​ക​യു​ടെ ക​റ​ൻ​സി സ​ഹാ​യ​ക​മാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് 1000 രൂ​പ, 500 രൂ​പ നോ​ട്ടു​ക​ൾ 2016 ന​വം​ബ​ർ എ​ട്ടി​നു നി​രോ​ധി​ച്ച​ത്. പി​ന്നീ​ടാ​ണ് 2000 രൂ​പ, 500 രൂ​പ ക​റ​ൻ​സി​ക​ൾ ഇ‌​റ​ക്കി​യ​ത്.


ക​റ​ൻ​സി​നി​രോ​ധ​ന സ​മ​യ​ത്ത് 17,74,187 കോ​ടി രൂ​പ​യ്ക്കു​ള്ള ‌ക​റ​ൻ​സി​യാ​ണു രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഈ ​ഫെ​ബ്രു​വ​രി 21ലെ ​റി​സ​ർ​വ് ബാ​ങ്ക് ക​ണ​ക്ക് അ​നു​സ​രി​ച്ച് 23,57,702 കോ​ടി രൂ​പ​യ്ക്കു​ള്ള ക​റ​ൻ​സി രാ​ജ്യ​ത്തു പ്ര​ചാ​ര​ത്തി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.