ഓ​ഹ​രി​സൂ​ചി​ക​ക​ൾ 13 ശതമാനം ഇ​ടി​ഞ്ഞു
ഓ​ഹ​രി​സൂ​ചി​ക​ക​ൾ  13 ശതമാനം ഇ​ടി​ഞ്ഞു
Monday, March 23, 2020 11:51 PM IST
മും​ബൈ: കോ​വി​ഡ് -19 നി​യ​ന്ത്ര​ണാ​തീ​ത​മാ​യി പ​ട​രു​ന്ന​തും സാ​ന്പ​ത്തി​ക​മാ​ന്ദ്യം നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന ആ​ശ​ങ്ക വ​ള​രു​ന്ന​തും ഓ​ഹ​രി​ക​ളെ ഇ​ടി​ച്ചു​താ​ഴ്ത്തി. നാ​ലു​വ​ർ​ഷം മു​ന്പ​ത്തെ നി​ല​യി​ലേ​ക്ക് സൂ​ചി​ക​ക​ൾ വീ​ണു. രൂ​പ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടു. ഡോ​ള​റി​ന് 76.20 രൂ​പ‍യാ​യി. ഓ​ഹ​രി​ക​ൾ​ക്കും രൂ​പ​യ്ക്കും ഇ​ത്ര വ​ലി​യ ഇ​ടി​വു​ണ്ടാ​യ ദി​വ​സ​മി​ല്ല.

മ​റ്റ് ഏ​ഷ്യ​ൻ - യൂ​റോ​പ്യ​ൻ വി​പ​ണി​ക​ളും ഇ​ന്ന​ലെ കു​ത്ത​നെ താ​ഴോ​ട്ടു​പോ​യി. സാ​ന്പ​ത്തി​ക​രം​ഗ​ത്തെ തി​രി​ച്ച​ടി പെ​ട്ടെ​ന്നു മാ​റു​ന്ന​ത​ല്ലെ​ന്നും മാ​ന്ദ്യം കു​റേ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും വി​പ​ണി ഇ​പ്പോ​ൾ വി​ല​യി​രു​ത്തു​ന്നു.

രാ​വി​ലെ 10.3 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ന​ഷ്ടം നി​ക്ഷേ​പ​ക​ർ​ക്കു ന​ല്കി​ക്കൊ​ണ്ടാ​ണ് ഓ​ഹ​രി​വി​പ​ണി തു​ട​ങ്ങി​യ​ത്. ഒ​റ്റ​യ​ടി​ക്കു പ​ത്തു ശ​ത​മാ​നം ഇ​ടി​ഞ്ഞു. ഇ​തോ​ടെ 45 മി​നി​റ്റ് നേ​രം വി​പ​ണി നി​ർ​ത്തി​വ​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാം ത​വ​ണ​യാ​ണു വി​പ​ണി നി​ർ​ത്തി​വ​ച്ച​ത്. പി​ന്നീ​ട് പ്ര​വ​ർ​ത്തി​ച്ച​പ്പോ​ഴും വി​ല​ക​ൾ താ​ഴോ​ട്ടു നീ​ങ്ങി.ക്ലോസിംഗിൽ നിക്ഷേപകരുടെ നഷ്ടം 14.2ലക്ഷം കോടി രൂപയാണ്.

ബാ​ങ്ക് ഓ​ഹ​രി​ക​ൾ​ക്കാ​ണു വ​ലി​യ ഇ​ടി​വു നേ​രി​ട്ട​ത്. ആ​ക്സി​സ് ബാ​ങ്കി​ന്‍റെ വി​ല 28 ശ​ത​മാ​നം താ​ണു. ഇ​ൻ​ഡ​സ്ഇ​ൻ​ഡ് ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, ബ​ജാ​ജ് ഫി​നാ​ൻ​സ് തു​ട​ങ്ങി​യ​വ​യും താ​ഴോ​ട്ടു​പോ​യി. മാ​രു​തി, മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര, എ​ൽ ആ​ൻ​ഡ് ടി ​തു​ട​ങ്ങി​യ​വ​യു​ടെ വി​ല​യും ഇ​ടി​ഞ്ഞു.


സെ​ൻ​സെ​ക്സ് 13.15 ഉം ​നി​ഫ്റ്റി 12.98ഉം ​ശ​ത​മാ​നം ഇ​ടി​വി​ലാ​ണു ക്ലോ​സ് ചെ​യ്ത​ത്. സെ​ൻ​സെ​ക്സ് 3935 പോ​യി​ന്‍റ് താ​ണ് 25981.24ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 1135.2 പോ​യി​ന്‍റ് ഇ​ടി​വി​ൽ 7610.25ൽ ​അ​വ​സാ​നി​ച്ചു.

അ​മേ​രി​ക്ക​ൻ ഓ​ഹ​രി സൂ​ചി​ക​ക​ളു​ടെ അ​വ​ധി​വ്യാ​പാ​രം ഇ​ന്ന​ലെ വ​ള​രെ താ​ഴെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, വ്യാ​പാ​രം തു​ട​ങ്ങും മു​ന്പ് അ​മേ​രി​ക്ക​ൻ കേ​ന്ദ്ര ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ചി​ല ഉ​ത്തേ​ജ​ന പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ സൂ​ചി​ക​ക​ൾ ചെ‌​റി​യ നേ​ട്ട​മു​ണ്ടാ​ക്കി. ഇ​തു പ​ക്ഷേ ഇ​ന്ത്യ​ൻ ഓ​ഹ​രി​വ്യാ​പാ​രം ക​ഴി​ഞ്ഞി​ട്ടാ​യ​തി​നാ​ൽ ഇ​വി​ടെ ച​ല​ന​മു​ണ്ടാ​യി​ല്ല. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ച ഉ​ത്തേ​ജ​ന പ​രി​പാ​ടി സെ​ന​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ഓ​ഹ​രി​ക​ളു​ടെ മൊ​ത്തം വി​പ​ണി മൂ​ല്യം ഇ​ന്ന​ലെ 101.87 ല​ക്ഷം കോ​ടി രൂ​പ​യി​ലേ​ക്കു താ​ണു. ഫെ​ബ്രു​വ​രി ആ​ദ്യം 160 ല​ക്ഷം കോ​ടി രൂ​പ ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. സെ​ൻ​സെ​ക്സ് 42000- നു ​മു​ക​ളി​ൽ​നി​ന്ന് ര​ണ്ടു മാ​സം കൊ​ണ്ട് 26000-നു ​കീ​ഴി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.