ആശ്വാസറാലി തിളങ്ങിയില്ല
ആശ്വാസറാലി തിളങ്ങിയില്ല
Tuesday, March 24, 2020 11:28 PM IST
മും​ബൈ: സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക പ​ദ്ധ​തി പ്ര​തീക്ഷിച്ച സ്ഥാ​ന​ത്ത് ചി​ല ചി​ല്ല​റ ആ​നു​കൂ​ല്യ​ങ്ങ​ൾ മാ​ത്രം. ഓ​ഹ​രി​വി​പ​ണി ഉ​ത്സാ​ഹ​പൂ​ർ​വം കാ​ത്തി​രു​ന്ന പ്ര​ഖ്യാ​പ​നം നി​രാ​ശ​പ്പെ​ടു​ത്തി. വി​പ​ണി​യി​ലു​ണ്ടാ​യ ആ​ശ്വാ​സ​റാ​ലി ദു​ർ​ബ​ല​മാ​യി.

ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ മാ​ധ്യ​മ​സ​മ്മേ​ള​ന​ത്തെ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വി​പ​ണി കാ​ത്തി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​ത്തെ വ​ൻ ത​ക​ർ​ച്ച​യ്ക്കു​ശേ​ഷം ന​ല്ല ആ​ശ്വാ​സ​റാ​ലി ഉ​ണ്ടാ​കു​ക​യും ചെ​യ്ത​താ​ണ്. പ​ക്ഷേ, ഒ​ടു​വി​ൽ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​നു​ള്ള തീ​യ​തി​ക​ൾ നീ​ട്ട​ിയ​തും മൂ​ന്നു​മാ​സം ബാ​ങ്കി​ൽ മി​നി​മം ബാ​ല​ൻ​സ് വേ​ണ്ടെ​ന്ന​തും പോ​ലു​ള്ള ചി​ല്ല​റ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്രം.

സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക പ​ദ്ധ​തി രൂ​പം​കൊ​ണ്ടു വ​രു​ന്ന​തേ​യു​ള്ളൂ​വെ​ന്നാ​ണു നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞ​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്നു ലോ​ക​മാ​കെ മാ​ന്ദ്യ​ത്തി​ലാ​യി. ഇ​ന്ത്യ​യും അ​ങ്ങ​നെ​ത​ന്നെ. സ​ന്പ​ദ്ഘ​ട​ന​യ്ക്ക് ഇ​നി വെ​റും ഉ​ത്തേ​ജ​നം പേ​രാ, പു​ന​രു​ജ്ജീ​വ​ന​മാ​ണു വേ​ണ്ട​ത്. അ​തി​നു ചി​ല്ല​റ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പോരാ. അ​തു പി​ന്നാ​ലെ വ​രു​മെ​ന്നാ​ണു മ​ന്ത്രി പ​റ​യു​ന്ന​ത്.


നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ ആ​ശ്വാ​സ​റാ​ലി​യി​ൽ​നി​ന്നു വി​പ​ണി പി​ന്മാ​റി. സെ​ൻ​സെ​ക്സ് 692.79 പോ​യി​ന്‍റ് (2.67 ശ​ത​മാ​നം) ഉ​യ​ർ​ന്ന് 26674.03ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 190.8 പോ​യി​ന്‍റ് (2.51 ശ​ത​മാ​നം) ഉ​യ​ർ​ന്ന് 7801.05ൽ ​ക്ലോ​സ് ചെ​യ്തു. ഒ​ര​വ​സ​ര​ത്തി​ൽ സെ​ൻ​സെ​ക്സ് 27462.87 വ​രെ ക​യ​റു​ക​യും 25638.9 വ​രെ താ​ഴു​ക​യും ചെ​യ്ത​താ​ണ്.

ബാ​ങ്ക് ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ​യും താ​ഴോ​ട്ടു നീ​ങ്ങാ​ൻ ശ്ര​മി​ച്ചു. ഒ​ടു​വി​ൽ ബാ​ങ്ക് നി​ഫ്റ്റി ഒ​രു ശ​ത​മാ​നം ഉ​യ​ർ​ച്ച​യി​ൽ ക്ലോ​സ് ചെ​യ്തു.ഇ​ൻ​ഫോ​സി​സ് മാ​നേ​ജ്മെ​ന്‍റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ സെ​ക്യൂ​രി​റ്റീ​സ് എ​ക്സ്ചേ​ഞ്ച് ക​മ്മീ​ഷ​ൻ ത​ള്ളി​ക്ക​ള​ഞ്ഞ​ത് ഇ​ൻ​ഫോ​സി​സി​ന്‍റെ ഓ​ഹ​രി​വി​ല 13 ശ​ത​മാ​നം ഉ​യ​രാ​ൻ ഇ​ട​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.