നി​കു​തി നി​ശ്ച​യി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ട​ണം: ചേംബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ്
നി​കു​തി നി​ശ്ച​യി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ട​ണം:  ചേംബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ്
Thursday, March 26, 2020 11:57 PM IST
കൊ​​​ച്ചി: കെ-​​​വാ​​​റ്റ്, സി​​​എ​​​സ്ടി, എ​​​ല്‍​ടി, കെ​​​ജി​​​എ​​​സ്ടി പ്ര​​​കാ​​​ര​​​മു​​​ള്ള 2013 -14 വ​​​ര്‍​ഷ​​​ത്തെ നി​​​കു​​​തി നി​​​ശ്ച​​​യി​​​ച്ച് ഓ​​​ര്‍​ഡ​​​ര്‍ എ​​​ഴു​​​താ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി നീ​​​ട്ടി​​​വ​​​ച്ച് ഉ​​​ത്ത​​​ര​​​വ് ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ ചേം​​ബ​​ര്‍ ഓ​​​ഫ് കൊ​​​മേ​​​ഴ്‌​​​സ് ആ​​​ന്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് പ്ര​​സി​​ഡ​​ന്‍റ് സ​​​ണ്ണി എ​​​ന്‍. മ​​​ല​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ര്‍​ച്ച് 31 ആ​​ണെ​​ന്നു നി​​​ശ്ച​​​യി​​​ച്ചു ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഇ-​​​മെ​​​യി​​​ല്‍ വ​​​ഴി​​​യും വാ​​​ട്‌​​​സാ​​​പ് വ​​​ഴി​​​യും നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

31ന​​​കം നി​​​കു​​​തി നി​​​ര്‍​ണ​​​യം പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ഓ​​​ഫീ​​​സ​​​ര്‍​മാ​​​രോ​​​ടും നി​​​ര്‍​ദേ​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ അ​​​ട​​​ച്ചി​​​ട്ടും ജോ​​​ലി​​​ക്കാ​​​ര്‍​ക്ക് അ​​​വ​​​ധി ന​​​ല്‍​കി​​​യും വ്യാ​​​പാ​​​രി -വ്യ​​​വ​​​സാ​​​യി സ​​​മൂ​​​ഹം കോ​​​വി​​​ഡ് 19നെ ​​​പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളോ​​​ട് പൂ​​​ര്‍​ണ​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​സ്തു​​​ത നോ​​​ട്ടീ​​​സു​​​ക​​​ള്‍​ക്കു മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം പോ​​​ലും ഇ​​​ല്ലാ​​​താ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സ​​​ണ്ണി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.