ഓണ്‍ലൈൻ വിപണനം പുനരാരംഭിക്കാൻ കേന്ദ്രനിർദേശം
ഓണ്‍ലൈൻ വിപണനം പുനരാരംഭിക്കാൻ കേന്ദ്രനിർദേശം
Thursday, March 26, 2020 11:57 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ഓ​ണ്‍ലൈ​ൻ വി​പ​ണ​നം പു​ന​രാ​രം​ഭി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. ഓ​ണ്‍ലൈ​ൻ വി​പ​ണ​ന​ത്തി​ന് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വി​ത​ര​ണം ന​ട​ത്താ​ൻ പോ​ലീ​സ് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് വി​ത​ര​ണ​ക്കാ​ർ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി. ഇതേത്തുടർന്ന് ഓ​ണ്‍ലൈ​ൻ വി​പ​ണ​നം ന​ട​ത്തു​ന്ന​വ​രെ ത​ട​യ​രു​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക​ൾ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഓ​ണ്‍ലൈ​ൻ വ​ഴി​യു​ള്ള വ്യാ​പാ​ര​വും വി​ത​ര​ണ​വും പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ലും ഓ​ണ്‍ലൈ​ൻ വി​പ​ണ​ന​ത്തി​ന് അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.


ഇ​തി​നു ശേ​ഷ​വും ത​ങ്ങ​ളു​ടെ വി​ത​ര​ണ​ക്കാ​രെ ത​ട​യു​ക​യും പോ​ലീ​സ് മ​ർ​ദി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​മ​സോ​ണ്‍, ഫ്ളി​പ്കാ​ർ​ട്ട് തു​ട​ങ്ങി​യ​വ​യും ഫു​ഡ് ഡെ​ലി​വ​റി ആ​പ്പ് ഉ​ട​മ​ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്രം ഇ​ട​പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.