എസ്ബിഐ പലിശ കുറച്ചു
എസ്ബിഐ പലിശ കുറച്ചു
Saturday, March 28, 2020 11:58 PM IST
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) വാ​യ്പ​ക​ൾ​ക്കും നി​ക്ഷേ​പ​ങ്ങ​ൾ​ക്കും പ​ലി​ശ കു​റ​ച്ചു. റി​സ​ർ​വ് ബാ​ങ്ക് റീ​പോ നി​ര​ക്ക് 0.75 ശ​ത​മാ​നം കു​റ​ച്ച​തി​ന്‍റെ ചു​വ​ടുപി​ടി​ച്ചാ​ണി​ത്. വാ​യ്പാപ​ലി​ശ​യി​ൽ 0.75 ശ​ത​മാ​നം കു​റ​വ് ബാ​ങ്ക് വ​രു​ത്തി​യി​ട്ടു​ണ്ട്.

എ​ക്സ്റ്റേ​ണ​ൽ ബെ​ഞ്ച് മാ​ർ​ക്ക് ലി​ങ്ക്ഡ് ലെ​ൻ​ഡിം​ഗ് റേ​റ്റ് (ഇ​ബി​ആ​ർ) ഇ​നി 7.05 ശ​ത​മാ​ന​മാ​യി​രി​ക്കും. റീ​പോ ലി​ങ്ക്ഡ് ലെ​ൻ​ഡിം​ഗ് റേ​റ്റ് (ആ​ർ​എ​ൽ​എ​ൽ​ആ​ർ) 6.65 ശ​ത​മാ​ന​മാ​കും. പു​തി​യ നി​ര​ക്ക് ഏ​പ്രി​ൽ ഒ​ന്നി​നു പ്രാ​ബ​ല്യ​ത്തി​ൽ വ​രും.


മു​പ്പ​തുവ​ർ​ഷ​ കാ​ലാ​വ​ധി​യു​ള്ള ഭ​വ​നവാ​യ്പ​യി​ൽ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് ഇ​എം​ഐ​യി​ൽ 52 രൂ​പ​യാ​ണ് ഇ​തു​വ​ഴി കു​റ​യു​ക.എ​സ്ബി​ഐ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ പ​ലി​ശ​ക​ളും കു​റ​യും. ഒ​രു വ​ർ​ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് അ​ര ശ​ത​മാ​ന​വും അ​തി​ൽ കൂ​ടു​ത​ൽ കാ​ലാ​വ​ധി​യു​ള്ള​വ​യ്ക്ക് 0.20 ശ​ത​മാ​ന​വു​മാ​ണു കു​റ​യു​ക.

പ​ത്തു​വ​ർ​ഷം വ​രെ കാ​ലാ​വ​ധി​ക​ളി​ലും 5.7 ശ​ത​മാ​നം. ര​ണ്ടു കോ​ടി​യി​ൽ താ​ഴെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്കാ​ണി​ത്. മു​തി​ർ​ന്ന പൗ​ര​ർ​ക്ക് അ​ര​ശ​ത​മാ​നം കൂ​ടു​ത​ൽ ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.