ലോകം മാന്ദ്യത്തിൽ: ഐഎംഎഫ്
ലോകം മാന്ദ്യത്തിൽ:  ഐഎംഎഫ്
Saturday, March 28, 2020 11:58 PM IST
ജ​നീ​വ: ലോ​കം സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്) മേ​ധാ​വി ക്രി​സ്റ്റ​ലീ​ന ജോ​ർ​ജി​യേ​വ. 2008-09 ലെ ​മ​ഹാ മാ​ന്ദ്യ​ത്തേ​ക്കാ​ൾ ക​ടു​ത്ത​താ​കും ഇ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വി​ക​സ്വ​ര-​അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്ക് വ​ലി​യ സ​ഹാ​യം ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന സ​മ​യ​മാ​ണി​ത്. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് 8300 കോ​ടി ഡോ​ള​റാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​ർ ക​ഴി​ഞ്ഞ​യാ​ഴ്ച പി​ൻ​വ​ലി​ച്ച​തെ​ന്നും ജോ​ർ​ജി​യേ​വ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്‌​ട്ര റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ് ഈ ​വ​ർ​ഷം ലോ​ക സ​ന്പ​ദ്ഘ​ട​ന 0.5 ശ​ത​മാ​നം ചു​രു​ങ്ങും എ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ആ​ഗോ​ള സ​ന്പ​ദ്ഘ​ട​ന അ​ഭൂ​തപൂ​ർ​വ​മാ​യ ആ​ഘാ​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് മൂ​ഡീ​സ് ഇ​ൻ​വെ​സ്റ്റേ​ഴ്സ് സ​ർ​വീ​സ് വി​ല​യി​രു​ത്തു​ന്നു.
ഇ​ന്ത്യ 2020-ൽ (​ജ​നു​വ​രി-​ഡി​സം​ബ​ർ) 2.5 ശ​ത​മാ​ന​മേ വ​ള​രൂ എ​ന്നാ​ണ് മൂ​ഡീ​സ് നി​ഗ​മ​നം. നേ​ര​ത്തേ അ​വ​രു​ടെ നി​ഗ​മ​നം 5.3 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​യി​രു​ന്നു. 2021-ൽ ​ഇ​ന്ത്യ 5.8 ശ​ത​മാ​നം വ​ള​രു​മെ​ന്ന് അ​വ​ർ ക​ണ​ക്കാ​ക്കു​ന്നു.


ചൈ​ന ഈ ​വ​ർ​ഷം 3.3 ശ​ത​മാ​ന​വും 2021-ൽ ​ആ​റു​ ശ​ത​മാ​ന​വും വ​ള​രു​മെ​ന്നാ​ണു മൂ​ഡീ​സ് പ​റ​യു​ന്ന​ത്. അ​മേ​രി​ക്ക ഈ ​വ​ർ​ഷം ര​ണ്ടു ശ​ത​മാ​ന​വും യൂ​റോ​പ്പ് 2.2 ശ​ത​മാ​ന​വും ചു​രു​ങ്ങും.
2021-ൽ ​അ​മേ​രി​ക്ക 2.3 ഉം ​യൂ​റോ​പ്പ് ര​ണ്ടും ശ​ത​മാ​നം വ​ള​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഇ​ന്ത്യ​ൻ റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ഇ​ക്ര 2020-21 ൽ ​കാ​ണു​ന്ന വ​ള​ർ​ച്ച​നി​ര​ക്ക് ര​ണ്ടു ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഏ​പ്രി​ൽ- ജൂ​ണി​ൽ ജി​ഡി​പി 4.5 ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്നും അ​വ​ർ വി​ല​യി​രു​ത്തു​ന്നു. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ലി​ശകു​റ​യ്ക്ക​ലും പ​ണ​ല​ഭ്യ​ത കൂ​ട്ട​ലും ന​ട​പ​ടി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത ശേ​ഷ​മാ​ണ് ഈ ​വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.