തേ​ഡ് പാ​ർ​ട്ടി പ്രീ​മി​യം വ​ർ​ധ​ന നീ​ട്ടി​വ​ച്ചു
Monday, March 30, 2020 12:09 AM IST
ന്യൂ​ഡ​ൽ​ഹി: മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ തേ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന നീ​ട്ടി​വ​ച്ചു. ഏ​പ്രി​ൽ ഒ​ന്നി​നു വ​ർ​ധി​ച്ച പ്രീമി​യം ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ കോ​വി​ഡ്-19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ർ​ധ​ന ന​ട​പ്പാ​ക്ക​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു നീ​ട്ടി.

2019-20ലെ ​നി​ര​ക്ക് ത​ത്കാ​ലം തു​ട​രു​മെ​ന്ന് ഇ​ൻ​ഷ്വ​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ഐ​ആ​ർ​ഡി​എ​ഐ) അ​റി​യി​ച്ചു. ഐ​ആ​ർ​ഡി​എ​ഐ നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന​തു​വ​രെ നി​ല​വി​ലെ നി​ര​ക്ക് തു​ട​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.