വിള വായ്പാ തിരിച്ചടവില്‍ കര്‍ഷകര്‍ക്ക് ഇളവ്
വിള വായ്പാ തിരിച്ചടവില്‍ കര്‍ഷകര്‍ക്ക് ഇളവ്
Monday, March 30, 2020 11:48 PM IST
ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ് -19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ള​വാ​യ്പാ തി​രി​ച്ച​ട​വി​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍. വാ​യ്പ തി​രി​ച്ച​ട​വി​ല്‍ ക​ര്‍ഷ​ക​ര്‍ക്കു മൂ​ന്നു ശ​ത​മാ​നം വ​രെ ഇ​ള​വു ന​ല്‍കും. ബാ​ങ്കു​ക​ള്‍ക്കു പ​ലി​ശ​യി​ന​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട തു​ക​യി​ല്‍ ര​ണ്ടു ശ​ത​മാ​ന​മാ​ണ് സ​ര്‍ക്കാ​ര്‍ ഇ​ള​വു​ന​ല്‍കു​ക. മൂ​ന്നു ല​ക്ഷം വ​രെ​യു​ള്ള വാ​യ്പ​ക​ള്‍ക്ക് മേ​യ് 31 വ​രെ​യാ​ണ് ഈ ​ആ​നു​കൂ​ല്യ​ങ്ങ​ള്‍. മാ​ര്‍ച്ച് ഒ​ന്നു മു​ത​ല്‍ മേ​യ് 31 വ​രെ ത​വ​ണ അ​ട​യ്ക്കേ​ണ്ട​വ​ര്‍ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. പി​ഴ​ത്തു​ക ഈ​ടാ​ക്കാ​തെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടി ന​ല്‍കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.