സി​ന്‍​ഡി​ക്ക​റ്റ് ബാ​ങ്ക് ഇ​നി ക​ന​റ ബാ​ങ്ക്; ല​യ​നം പ്രാ​ബ​ല്യ​ത്തി​ല്‍
Wednesday, April 1, 2020 11:18 PM IST
കൊ​​​ച്ചി: കന​​​റ ബാ​​​ങ്ക്-​​​സി​​​ന്‍​ഡി​​​ക്ക​​​റ്റ് ബാ​​ങ്ക് ല​​​യ​​​ന​​​ത്തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ മു​​​ന്‍​നി​​​ര പൊ​​​തു​​​മേ​​​ഖ​​​ല ബാ​​​ങ്കാ​​​യി കന​​​റ ബാ​​​ങ്ക് മാ​​​റി. ഇ​​​ന്നു മു​​​ത​​​ല്‍ സി​​​ന്‍​ഡി​​​ക്ക​​റ്റ് ബാ​​​ങ്കി​​​ന്‍റെ എ​​​ല്ലാ ശാ​​​ഖ​​​ക​​​ളും കന​​​റ ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കും.

ഇ​​​തോ​​​ടെ കന​​​റ ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ള്‍ 10,391 ആ​​​യും എ​​​ടി​​​എ​​​മ്മു​​​ക​​​ള്‍ 12,829 ആ​​​യും വ​​​ര്‍​ധി​​​ക്കും. ല​​​യ​​​ന​​​ത്തോ​​​ടെ ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 91,685 ആ​​​കും. ഇ​​​രുബാ​​​ങ്കു​​​ക​​​ളു​​​ടേ​​​യും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്കും ല​​​ഭി​​​ക്കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ള്‍​ക്കു ത​​​ട​​​സ​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു കന​​​റ ബാ​​​ങ്ക് അ​​​റി​​​യി​​​ച്ചു. ഈ ​​​ല​​​യ​​​ന​​​ത്തോ​​​ടെ ക​​​രു​​​ത്തു​​​റ്റ ബാ​​​ങ്കിം​​​ഗ് സ്ഥാ​​​പ​​​ന​​​മാ​​​യി കാ​​​ന​​​റ ബാ​​​ങ്ക് മാ​​​റു​​​മെ​​​ന്നും ഇ​​​രു ബാ​​​ങ്കു​​​ക​​​ളു​​​ടേ​​​യും സ​​​മ്പ​​​ന്ന സേ​​​വ​​​ന പൈ​​​തൃ​​​കം ഇ​​​തി​​​നു മു​​​ത​​​ല്‍​ക്കൂ​​​ട്ടാ​​​കു​​​മെ​​​ന്നും കന​​​റ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​ൽ.​​​വി. പ്ര​​​ഭാ​​​ക​​​ര്‍ പ​​​റ​​​ഞ്ഞു.


ഇ​​​രു ബാ​​​ങ്കു​​​ക​​​ളും ന​​​ല്‍​കി​​​വ​​​രു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ള്‍ അ​​​തു​​​പോ​​​ലെ ത​​​ന്നെ തു​​​ട​​​രും. കോ​​​ര്‍ ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ഏ​​​കീ​​​ക​​​ര​​​ണ​​​വും ഏ​​​റെ വൈ​​​കാ​​​തെ ഉ​​​ണ്ടാ​​​കും. നി​​​ല​​​വി​​​ലെ ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ, ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ക​​​ര്‍, വ്യാ​​​പാ​​​രി​​​ക​​​ള്‍, പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍​ക്കാ​​​യി പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളും ക​​​ന​​​റ ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

റീ​​​ട്ടെ​​​യ്്‌ൽ വാ​​​യ്പാ ഇ​​​ന​​​ങ്ങ​​​ളി​​​ല്‍ പു​​​തി​​​യ ഭ​​​വ​​​നവാ​​​യ്പാ പ​​​ദ്ധ​​​തി​​​യും മ​​​ഴ​​​വെ​​​ള്ള സം​​​ഭ​​​ര​​​ണി നി​​​ര്‍​മാ​​​ണ വാ​​​യ്പ​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കോ​​​വി​​​ഡ്-19 മൂ​​​ലം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​രു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന മൂ​​​ല​​​ധ​​​ന​​​ത്തി​​​ന്‍റെ 10 മു​​​ത​​​ല്‍ 35 ശ​​​ത​​​മാ​​​നം വ​​​രെ വാ​​​യ്പ ന​​​ല്‍​കു​​​ന്ന പ​​​ദ്ധ​​​തി​​​യും കന​​​റ ബാ​​​ങ്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.