സംസ്ഥാനങ്ങൾക്ക് അഡ്വാൻസായി കൂടുതൽ തുക
Wednesday, April 1, 2020 11:18 PM IST
മും​ബൈ: കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്തു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു റി​സ​ർ​വ് ബാ​ങ്കി​ന്‍റെ സ​ഹാ​യം. സം​സ്ഥാ​ന​ങ്ങ​ളു​ടെ വെ​യ്സ് ആ​ൻ​ഡ് മീ​ൻ​സ് അ​ഡ്വാ​ൻ​സി​ന്‍റെ പ​രി​ധി 30 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. 90 ദി​വ​സ​ത്തി​ന​കം തി​രി​ച്ച​ട​യ്ക്കേ​ണ്ട വാ​യ്പ​ക​ളാ​ണ് ഇ​വ. സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള കാ​ല​ത്തേ​ക്കാ​ണ് ഈ ​സൗ​ക​ര്യം.

ഇ​തോ​ടൊ​പ്പം വെ​യ്സ് ആ​ൻ​ഡ് മീ​ൻ​സ് അ​ഡ്വാ​ൻ​സി​ന്‍റെ ക്വോ​ട്ട പു​തു​ക്കി നി​ശ്ച​യി​ക്കാ​ൻ ഒ​രു ക​മ്മി​റ്റി​യെ നി​യ​മി​ക്കു​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു.


കേ​ന്ദ്ര സ​ർ​ക്കാ​രി​നു​ള്ള വെ​യ്സ് ആ​ൻ​ഡ് മീ​ൻ​സ് അ​ഡ്വാ​ൻ​സ് പ​രി​ധി റി​സ​ർ​വ് ബാ​ങ്ക് 1.2 ല​ക്ഷം കോ​ടി രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. ഇ​തു​വ​രെ 75000 കോ​ടി രൂ​പ​യാ​യി​രു​ന്നു.

ക​യ​റ്റു​മ​തി​ക്കാ​ർ​ക്കു ക​യ​റ്റു​മ​തി വ​രു​മാ​നം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഒ​ന്പ​തു​മാ​സ​ത്തി​ൽനി​ന്നു 15 മാ​സ​മാ​യി വ​ർ​ധി​പ്പി​ച്ചു. ജൂ​ലൈ 31 വ​രെ​യു​ള്ള ബാ​ധ്യ​ത​ക​ൾ​ക്കാ​ണി​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.