തൊഴിലാളികളില്ല, പൈ​​നാ​​പ്പി​​ൾ വിളവെടുപ്പ് മുടങ്ങുന്നു
Saturday, April 4, 2020 12:02 AM IST
കൂ​​​ത്താ​​​ട്ടു​​​കു​​​ളം: അ​​​​വ​​​​ശ്യ​​​​വ​​​​സ്തു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​ പൈ​​​​നാ​​​​പ്പി​​​​ളി​​​​ന്‍റെ വി​​പ​​ണ​​ന​​വും സം​​​​ഭ​​​​ര​​​​ണ​​വും ആ​​രം​​ഭി​​ച്ച​​പ്പോ​​ൾ വി​​ള​​വെ​​ടു​​പ്പി​​നു തൊ​​ഴി​​ലാ​​ളി​​ക​​ളെ കി​​ട്ടാ​​തെ ക​​ർ​​ഷ​​ക​​ർ വ​​ല​​യു​​ന്നു. ഇ​​​ത​​​രസം​​​സ്ഥാ​​​നക്കാരാണ് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളേ​​​റെ​​​യും. ഇ​​വ​​രാ​​ക​​ട്ടെ ലോ​​​ക്ക് ഡൗ​​​ണി​​​നെ​​ത്തു​​ട​​ർ​​ന്നു മി​​ക്ക​​യി​​ട​​ങ്ങ​​ളി​​ലും പ​​ണി​​ക്കെ​​ത്തു​​ന്നി​​ല്ല. കൊ​​റോ​​ണ പ​​ട​​രു​​ന്ന​​തി​​നി​​ടെ ഒ​​ട്ടേ​​റെ​​പ്പേ​​ർ സ്വ​​ന്തം നാ​​ടു​​ക​​ളി​​ലേ​​ക്കു തി​​രി​​കെ​​പ്പോ​​കു​​ക​​യും ചെ​​യ്തു.

വി​​ള​​വെ​​ടു​​പ്പ് സ​​മ​​യ​​മാ​​യ​​തി​​നാ​​ൽ തോ​​ട്ട​​ങ്ങ​​ളി​​ൽ പൈ​​നാ​​പ്പി​​ൾ പ​​ഴു​​ത്തു പാ​​ക​​മാ​​യിരിക്കുകയാണ്. പ​​ഴു​​ത്തുക​​ഴി​​ഞ്ഞാ​​ൽ പൈ​​നാ​​പ്പി​​ൾ ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ​​ത​​ന്നെ ചീ​​യാ​​ൻ തു​​ട​​ങ്ങും. പ​​ക്ഷി​​ക​​ളും എ​​ലി​​ക​​ളും മ​​റ്റും തി​​ന്നാ​​നും തു​​ട​​ങ്ങും.


നി​​ര​​വ​​ധി തോ​​ട്ട​​ങ്ങ​​ളി​​ൽ പൈ​​നാ​​പ്പി​​ൾ ചീ​​ഞ്ഞു ന​​ശി​​ക്കു​​ന്ന സ്ഥി​​തി​​യാ​​ണ്. വി​​ള​​വെ​​ടു​​ക്കു​​ന്ന പൈ​​നാ​​പ്പി​​ൾ വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കാ​​നു​​ള്ള വാ​​ഹ​​ന​​സൗ​​ക​​ര്യം ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങി​​ൽ ല​​ഭി​​ക്കാ​​ത്ത പ്ര​​ശ്ന​​വു​​മു​​ണ്ട്. സ​​ർ​​ക്കാ​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇ​​​ട​​​പെ​​ട​​​ണ​​​മെ​​​ന്നു ക​​​ർ​​​ഷ​​​ക​​ർ ആ​​​വ​​​ശ്യ​​പ്പെ​​ടു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.