ഓസീസ് വിമാനക്കന്പനി വാങ്ങാൻ ഇൻഡിഗോ
ഓസീസ് വിമാനക്കന്പനി വാങ്ങാൻ ഇൻഡിഗോ
Saturday, May 16, 2020 11:31 PM IST
മും​ബൈ: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​ന്‍റ​ർ ഗ്ലോ​ബ് എ​ന്‍റ​ർ​പ്രൈ​സ​സ് ഓ​സ്ട്രേ​ലി​യ​യി​ലെ വി​ർ​ജി​ൻ ഓ​സ്ട്രേ​ലി​യ എ​ന്ന വി​മാ​നക്ക​ന്പ​നി​യെ വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്നു. ഇ​പ്പോ​ൾ പാ​പ്പ​ർ ന​ട​പ​ടി​യി​ലാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലെ വ​ലി​യ വി​മാ​നക്ക​ന്പ​നി​ക​ളി​ലൊ​ന്നാ​യ ഇ​ത്. ബ്രി​ട്ടീ​ഷ് ശ​ത​കോ​ടീ​ശ്വ​ര​ൻ റി​ച്ചാ​ർ​ഡ് ബ്രാ​ൻ​സ​നു പ​ങ്കാ​ളി​ത്ത​മു​ള്ള ഈ ​ക​ന്പ​നി 700 കോ​ടി ഡോ​ള​ർ ക​ട​ബാ​ധ്യ​ത മൂ​ലം ഞെ​രു​ക്ക​ത്തി​ലാ​ണ്. കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു​ള്ള യാ​ത്രാ​വി​ല​ക്കു​ക​ൾ ക​ന്പ​നി​ക്കു മാ​ര​ക​മാ​യി.


രാ​ഹു​ൽ ഭാ​ട്ടി​യ, രാ​കേ​ഷ് ഗാം​ഗ്‌​വാ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നു തു​ട​ങ്ങി​യ ഇ​ന്‍റ​ർ​ഗ്ലോ​ബ് 2006-ലാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​ൻ​ഡി​ഗോ​യ്ക്ക് ഇ​പ്പോ​ൾ 261 വി​മാ​ന​ങ്ങ​ളു​ണ്ട്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ക്ക​ന്പ​നി​യാ​ണ് ഇ​ൻ​ഡി​ഗോ ഇ​പ്പോ​ൾ. ഭാ​ട്ടി​യ​യും കു​ടും​ബ​വും​കൂ​ടി 37.8 ശ​ത​മാ​ന​വും ഗാം​ഗ്‌​വാ​ളും കു​ടും​ബ​വും​കൂ​ടി 36.64 ശ​ത​മാ​ന​വും ഓ​ഹ​രി ഇ​പ്പോ​ൾ കൈ​യാ​ളു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.