സ്വ​ര്‍​ണ​വി​ല 35,000 രൂ​പയിൽ തൊ​ട്ടു
Tuesday, May 19, 2020 12:32 AM IST
കൊ​​​ച്ചി: ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യം സ്വ​​​ര്‍​ണ​​​വി​​​ല പ​​​വ​​​ന് 35,000 രൂ​​​പ​​യി​​ൽ തൊ​​​ട്ടു. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​​യും വ​​​ര്‍​ധി​​ച്ച് പ​​​വ​​​ന് 35,040 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 4,380 രൂ​​​പ​​​യു​​​മെ​​​ന്ന സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍ഡി​​ലെ​​ത്തി.

ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 400 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യോ​​​ടെ പ​​​വ​​​ന് 34,800 രൂ​​​പ​​​യാ​​​യും ഗ്രാ​​​മി​​​ന് 4,350 രൂ​​​പ​​​യാ​​​യും പു​​​തി​​​യ ഉ​​​യ​​​രം കു​​​റി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ നാ​​​ലു വ്യാ​​​പാ​​​ര ദി​​​ന​​​ങ്ങ​​​ള്‍​ക്കി​​​ടെ​ മാ​​​ത്രം പ​​​വ​​​ന് 1,280 രൂ​​​പ​​​യു​​​ടെ​​​യും ഗ്രാ​​​മി​​​ന് 160 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.