വായ്പാപദ്ധതിക്കു ഗാരന്‍റി അനുവദിച്ചു
Wednesday, May 20, 2020 11:58 PM IST
ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ലെ പ​ല ഘ​ട​ക​ങ്ങ​ൾ​ക്കും കേ​ന്ദ്ര കാ​ബി​ന​റ്റി​ന്‍റെ അ​നു​മ​തി. സൂ​ക്ഷ്മ-​ചെ​റു​കി​ട-​ഇ​ട​ത്ത​രം (എം​എ​സ്എം​ഇ) സം​രം​ഭ​ങ്ങ​ൾ​ക്കു​ള​ള മൂ​ന്നു​ല​ക്ഷം കോ​ടി രൂ​പ​യു​ടെ വാ​യ്പാപ​ദ്ധ​തി​ക്കു വേ​ണ്ട ക്രെ​ഡി​റ്റ് ഗാ​ര​ന്‍റി​യും അ​നു​വ​ദി​ച്ചു.ഇ​തി​നു 41,600 കോ​ടി രൂ​പ നാ​ഷ​ണ​ൽ ക്രെ​ഡി​റ്റ് ഗാ​ര​ന്‍റി ട്ര​സ്റ്റീ ക​ന്പ​നി (എ​ൻ​സി​ജി​ടി​സി)​ക്കു ന​ല്ക​ണം.

ഈ ​വ​ർ​ഷം മു​ത​ൽ നാ​ലു​വ​ർ​ഷം​കൊ​ണ്ടാ​ണ് ഈ ​തു​ക ന​ല്കേ​ണ്ട​ത്. ഫെ​ബ്രു​വ​രി അ​വ​സാ​നം 25 കോ​ടി രൂ​പ നി​ല്പു വാ​യ്പ ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​ധി​ക​വാ​യ്പ 100 ശ​ത​മാ​നം ഗാ​ര​ന്‍റി​യോ​ടെ അ​നു​വ​ദി​ക്കു​ക. ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും 9.25 ശ​ത​മാ​ന​വും എ​ൻ​ബി​എ​ഫ്സി​ക​ൾ 14 ശ​ത​മാ​ന​വും പ​ലി​ശ​യേ പ​ര​മാ​വ​ധി ഈ​ടാ​ക്കാ​വൂ.ബാ​ങ്കി​ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും (എ​ൻ​ബി​എ​ഫ്സി) ഭ​വ​ന​വാ​യ്പാ ക​ന്പ​നി​ക​ളും നേ​രി​ടു​ന്ന പ​ണ​ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക്കും അം​ഗീ​കാ​രം ന​ല്കി.


ക​ൽ​ക്ക​രി, ലി​ഗ്‌​നൈ​റ്റ് ഖ​നി​ക​ളു​ടെ ലേ​ല​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ല്കി.മൈ​ക്രോ ഫു​ഡ് പ്രോ​സ​സിം​ഗ് സം​രം​ഭ​ങ്ങ​ളെ ഔ​പ​ചാ​രി​ക​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും കാ​ബി​ന​റ്റ് അം​ഗീ​ക​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.