ഓഹരികൾ ചാ​​​ഞ്ചാ​​​ടി
Thursday, May 21, 2020 10:20 PM IST
മും​​​ബൈ: ഉ​​​യ​​​രാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്പോ​​​ഴും ഓ​​​ഹ​​​രിവി​​​പ​​​ണി​​​യെ പ​​​ല ഘ​​​ട​​​ക​​​ങ്ങ​​​ളും പി​​​ന്നോ​​​ട്ടു വ​​​ലി​​​ക്കു​​​ന്നു. ഇ​​​ന്ന​​​ലെ സെ​​​ൻ​​​സെ​​​ക്സ് 31,188.79 പോ​​​യി​​​ന്‍റ് വ​​​രെ ക​​​യ​​​റി​​​യി​​​ട്ട് 250 പോ​​​യി​​​ന്‍റോ​​​ളം താ​​​ഴോ​​​ട്ടു പോ​​​ന്നു.

കോ​​​വി​​​ഡി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​ത​​​ത്തെ ചൊ​​​ല്ലി​​​യു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ളും യു​​​എ​​​സ്- ചൈ​​​ന വാ​​​ണി​​​ജ്യ​​​യു​​​ദ്ധ വി​​​ഷ​​​യ​​​ങ്ങ​​​ളും ഇ​​​പ്പോ​​​ഴും വി​​​പ​​​ണി​​​യെ അ​​​ല​​​ട്ടു​​​ന്നു.

സെ​​​ൻ​​​സെ​​​ക്സ് 114.29 പോ​​​യി​​​ന്‍റ് (0.37 ശ​​​ത​​​മാ​​​നം) ക​​​യ​​​റി 30,932.9ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്റ്റി 39.7 പോ​​​യി​​​ന്‍റ് ക​​​യ​​​റി 9106.25ലെ​​​ത്തി.


രൂ​​​പ ഇ​​​ന്ന​​​ലെ അ​​​ല്പം നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ഡോ​​​ള​​​റി​​​നു 19 പൈ​​​സ താ​​​ണ് 75.61 രൂ​​​പ​​​യാ​​​യി.
ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ദി​​​വ​​​സ​​​വും ചെ​​​റി​​​യ തോ​​​തി​​​ൽ ക​​​യ​​​റു​​​ക​​​യാ​​​ണ്. ബ്രെ​​​ന്‍റ് ഇ​​​നം വീ​​​പ്പ​​​യ്ക്ക് 37 ഡോ​​​ള​​​റി​​​നു സ​​​മീ​​​പ​​​ത്താ​​​യി. നേ​​​ര​​​ത്തേ ബ്രെ​​​ന്‍റി​​​ൽ​​​നി​​​ന്ന് ഏ​​​റെ താ​​​ഴെ​​​യാ​​​യി​​​രു​​​ന്ന ഡ​​​ബ്ലു​​​ടി​​​ഐ ഇ​​​നം 34 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു ക​​​യ​​​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.