മൂ​ന്നാം​ഘ​ട്ട മ​രു​ന്നുപ​രീ​ക്ഷ​ണ​ത്തി​നു ഗ്ലെ​ന്‍​മാ​ര്‍​ക്ക്
Tuesday, May 26, 2020 11:55 PM IST
കൊ​​​ച്ചി: ഗ​​​വേ​​​ഷ​​​ണാ​​​ധി​​​ഷ്ഠി​​​ത സ്ഥാ​​​പ​​​ന​​​മാ​​​യ ഗ്ലെ​​​ന്‍​മാ​​​ര്‍​ക്ക് ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍​സ് കോ​​​വി​​​ഡ് 19 ചി​​​കി​​​ത്സ​​​യി​​​ല്‍ ഫാ​​​വി​​​പി​​​രാ​​​വി​​​ര്‍, യു​​​മി​​​ഫെ​​​നോ​​​വി​​​ര്‍ എ​​​ന്നീ ര​​​ണ്ട് ആ​​​ന്‍റി​​​വൈ​​​റ​​​ല്‍ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ സം​​​യോ​​​ജി​​​ത ഫ​​​ല​​​പ്രാ​​​പ്തി പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​പ്പ​​​ണ്‍ ലേ​​​ബ​​​ല്‍ സ്റ്റ​​​ഡി ന​​​ട​​​ത്തു​​​ന്നു. ര​​​ണ്ട് ആ​​​ന്‍റി​​​വൈ​​​റ​​​ല്‍ മ​​​രു​​​ന്നു​​​ക​​​ള്‍​ക്കും വ്യ​​​ത്യ​​​സ്ത പ്ര​​​വ​​​ര്‍​ത്ത​​​ന​​രീ​​​തി​​​ക​​​ളു​​​ണ്ട്. അ​​​വ​​​യു​​​ടെ സം​​​യോ​​​ജ​​​നം രോ​​​ഗ​​​ത്തി​​​ന്‍റെ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ല്‍ രോ​​​ഗി​​​ക​​​ളി​​​ല്‍ ഉ​​​യ​​​ര്‍​ന്ന വൈ​​​റ​​​ല്‍ ലോ​​​ഡു​​​ക​​​ള്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്തു മെ​​​ച്ച​​​പ്പെ​​​ട്ട ചി​​​കി​​​ത്സാ​​​ഫ​​​ലം ല​​​ഭ്യ​​​മാ​​​ക്കും.


നോ​​​വ​​​ല്‍ ഇ​​​ന്‍​ഫ്‌​​​ളു​​​വ​​​ന്‍​സ വൈ​​​റ​​​സ് അ​​​ണു​​​ബാ​​​ധ​​​യ്ക്കു​​​ള്ള ചി​​​കി​​​ത്സ​​​യ്ക്കാ​​​യി 2014 മു​​​ത​​​ല്‍ ജ​​​പ്പാ​​​നി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ച ഓ​​​റ​​​ല്‍ ആ​​​ന്‍റി​​​വൈ​​​റ​​​ല്‍ മ​​​രു​​​ന്നാ​​​ണ് ഫാ​​​വി​​​പി​​​രാ​​​വി​​​ര്‍.

റ​​​ഷ്യ​​​യി​​​ലെ​​​യും ചൈ​​​ന​​​യി​​​ലെ​​​യും ഇ​​​ന്‍​ഫ്‌​​​ളു​​​വ​​​ന്‍​സ എ, ​​​ബി അ​​​ണു​​​ബാ​​​ധ​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കും രോ​​​ഗ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​നും ലൈ​​​സ​​​ന്‍​സു​​​ള്ള മ​​​റ്റൊ​​​രു ഓ​​​റ​​​ല്‍ ആ​​​ന്‍റി​​​വൈ​​​റ​​​ല്‍ മ​​​രു​​​ന്നാ​​​ണ് യു​​​മി​​​ഫെ​​​നോ​​​വി​​​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.