മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ആ​മ​സോ​ണും!
മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ  ആ​മ​സോ​ണും!
Sunday, June 21, 2020 12:30 AM IST
മും​​​​ബൈ:​​ രാ​​​​ജ്യ​​​​ത്തു മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ഹോം ​​​​ഡെ​​​​ലി​​​​വെ​​​​റി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ ഇ-​​​​കൊ​​​​മേ​​​​ഴ്സ് വ​​​​ന്പ​​​​ൻ ആ​​​​മ​​​​സോ​​​​ണും. പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ൽ, മ​​​​ദ്യം ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള​​​​ള അ​​​​നു​​​​മ​​​​തി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന ് ആ​​​​മ​​​​സോ​​​​ണ്‍ നേ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ആ​​​​ലി​​​​ബാ​​​​ബ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പ​​​​മു​​​​ള്ള ബി​​​​ഗ് ബാ​​​​സ്ക​​​​റ്റും അ​​​​നു​​​​മ​​​​തി നേ​​​​ടി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​രുക​​​​ന്പ​​​​നി​​​​ക​​​​ളും ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ഒൗ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. രാ​​​​ജ്യ​​​​ത്തു പ​​​​ടി​​​​പ​​​​ടി​​​​യാ​​​​യി ചു​​​​വ​​​​ടു​​​​റ​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ പു​​​​തു​​​​നീ​​​​ക്കം ക​​​​ന്പ​​​​നി​​​​ക്കു വ​​​​ലി​​​​യ വ​​​​രു​​​​മാ​​​​നം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് മു​​ന്നോ​​ട്ടു​​ പോ​​കു​​ന്ന​​ത്.


ലോ​​​​ക്ക് ഡൗ​​​​ണി​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ പ​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന ഭീ​​​​ഷ​​​​ണി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മ​​​​ദ്യ​​വി​​​​ത​​​​ര​​​​ണം​ ഹോം ​​​ഡെ​​​​ലി​​​​വ​​​​റി​​​​യി​​​​ലൂ​​​​ടെ ന​​​​ട​​​​ത്താ​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​ണ്. ഈ ​​​​അ​​​​വ​​​​സ​​​​രം മു​​​​ത​​​​ലെ​​​​ടു​​​​ക്കാ​​​​നു​​​​റ​​​​ച്ചാ​​ണ് ആ​​​​മ​​​​സോ​​​​ണ്‍ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ന്പ​​​​നി​​​​ക​​​​ളു​​ടെ നീ​​ക്കം. പ്ര​​​​മു​​​​ഖ ഫു​​​​ഡ് ഡെ​​​​ലി​​​​വ​​​​റി സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ളാ​​​​യ സ്വി​​​​ഗ്ഗി​​​​യും സൊ​​​​മാ​​​​റ്റോ​​​​യും ക​​​​ഴി​​​​ഞ്ഞ മാ​​​​സം മു​​​​ത​​​​ൽ ഏ​​​​താ​​​​നും ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ഹോം ​​​​ഡെ​​​​ലി​​​​വ​​​​റി ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.