സ്വ​ര്‍​ണ​വില കുതിക്കുന്നു
സ്വ​ര്‍​ണ​വില കുതിക്കുന്നു
Monday, June 22, 2020 10:31 PM IST
കൊ​​​ച്ചി: റി​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ തി​​​രു​​​ത്തി സ്വ​​​ര്‍​ണ​​​വി​​​ല പു​​തി​​യ ഉ​​യ​​ര​​ത്തി​​ൽ. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചു സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,460 രൂ​​​പ​​​യും പ​​​വ​​​ന് 35,680 രൂ​​​പ​​​യു​​​മെ​​​ന്ന പു​​​തി​​​യ ഉ​​​യ​​​രം തേ​​​ടി.

തു​​​ട​​​ര്‍​ച്ച​​​യാ​​​യ മൂ​​​ന്നാം വ്യാ​​​പാ​​​ര​​ദി​​​ന​​​ത്തി​​​ലാ​​​ണു സ്വ​​​ര്‍​ണ​​​വി​​​ല റി​​​ക്കാ​​​ര്‍​ഡ് തി​​​രു​​​ത്തി മു​​​ന്നേ​​​റു​​​ന്ന​​​ത്.
നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യി​​​ല്‍ പ​​​ണി​​​ക്കൂ​​​ലി, നി​​​കു​​​തി, സെ​​​സ് എ​​​ന്നി​​​വ അ​​​ട​​​ക്കം ഒ​​​രു പ​​​വ​​​ന്‍ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണം വാ​​​ങ്ങ​​​ണ​​​മെ​​​ങ്കി​​​ല്‍ 39,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ല്‍ ചെ​​​ല​​​വാ​​​കും. നി​​​ക്ഷേ​​​പ​​​ക​​​ര്‍ ലാ​​​ഭ​​​മെ​​​ടു​​​ത്ത് താ​​​ത്ക്കാ​​​ലി​​​ക​​​മാ​​​യി പി​​​ന്‍​വ​​​ലി​​​ഞ്ഞാ​​​ല്‍ മാ​​​ത്ര​​​മേ വി​​​ല​​​യി​​​ല്‍ ചെ​​​റി​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍​ക്ക് സാ​​​ധ്യ​​​ത​​​യു​​​ള്ളൂ. മ​​​റി​​​ച്ചാ​​​ണെ​​​ങ്കി​​​ല്‍ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വി​​​ല വ​​​ര്‍​ധി​​​ക്കും. 2004 ല്‍ ​​​ഒ​​​രു പ​​​വ​​​ന്‍റെ വി​​​ല 4,440 രൂ​​​പ ആ​​​യി​​​രു​​​ന്നി​​​ട​​​ത്തു​​​നി​​​ന്നാ​​ണ് ഇ​​​ന്ന​​​ലെ ഒ​​​രു ഗ്രാ​​​മി​​​ന് 4,460 രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.