"ഫെയർ' മാറ്റാൻ ഫെയർനെസ് ക്രീം നിർമാതാക്കൾ
Friday, June 26, 2020 12:08 AM IST
മും​ബൈ: "വെ​ളു​പ്പി​ക്ക​ൽ' അ​ത്ര ന​ല്ല​ത​ല്ലെ​ന്ന് ക​ന്പ​നി​ക​ൾ മ​ന​സി​ലാ​ക്കു​ന്നു. മു​ഖ​കാ​ന്തി വ​ള​ർ​ത്തു​ന്ന ഫെ​യ​ർ​നെ​സ് ക്രീ​മു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ലും പേ​രി​ലും​ വ​രെ മാ​റ്റം വ​രു​ത്താ​ൻ ക​ന്പ​നി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. യൂ​ണി​ലി​വ​ർ എ​ന്ന ബ​ഹു​രാ​ഷ്‌​ട്ര ഗ്രൂ​പ്പി​ന്‍റെ ഫെ​യ​ർ ആ​ൻ​ഡ് ല​വ്‌​ലി ക്രീ​മി​ന്‍റെ പേ​രി​ൽ​നി​ന്ന് ഫെ​യ​ർ മാ​റ്റു​ക​യാ​ണ്.

യൂ​ണി​ലി​വ​റി​ന്‍റെ ഇ​ന്ത്യ​ൻ ക​ന്പ​നി​യാ​യ ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ ചെ​യ​ർ​മാ​ൻ സ​ഞ്ജീ​വ് മേ​ത്ത ഒ​രു പ്ര​സ്താ​വ​ന​യി​ൽ ഇ​തു സ്ഥി​രീ​ക​രി​ച്ചു.

അ​മേ​രി​ക്ക​യി​ൽ ക​റു​ത്ത​ വ​ർ​ഗ​ക്കാ​ര​നാ​യ ജോ​ർ​ജ് ഫ്ളോ​യ്ഡ് കൊ​ല്ല​പ്പെ​ട്ട​തി​നെത്തുട​ർ​ന്നു വ​ള​ർ​ന്ന "ബ്ലാ​യ്ക്ക് ലൈ​വ്സ് മാ​റ്റ​ർ' പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് "വെ​ളു​പ്പി​ക്ക​ൽ' പ്ര​യോ​ഗ​ത്തോ​ട് എ​തി​ർ​പ്പു കൂ​ടി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​മാ​ണു യൂ​ണി​ലി​വ​റി​നെ പു​ന​രാ​ലോ​ച​ന​യ്ക്കു പ്രേ​രി​പ്പി​ച്ച​ത്. തൊ​ലി​ വെ​ളു​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു എ​ന്ന മ​ട്ടി​ലു​ള്ള പ​ര​സ്യ​വാ​ച​ക​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കും. പ​ര​സ്യ​ത്തി​ൽ പ​ല നി​റ​ത്തി​ലു​ള്ള മോ​ഡ​ലു​ക​ളെ​യും അ​വ​ത​രി​പ്പി​ക്കു​മെ​ന്നു മേ​ത്ത പ​റ​ഞ്ഞു.

ഫെ​യ​ർ, വൈ​റ്റ്, ലൈ​റ്റ് തു​ട​ങ്ങി​യ വാ​ക്കു​ക​ൾ പ​ര​സ്യ​ത്തി​ൽ​നി​ന്നു നീ​ക്കു​മെ​ന്ന് യൂ​ണി​ലി​വ​ർ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജ​യി​ൻ സൂ​ചി​പ്പി​ച്ചു. മ​റ്റു ഫെ​യ​ർ​നെ​സ് ക്രീം ​നി​ർ​മാ​താ​ക്ക​ളും പ​ര​സ്യ​ത​ന്ത്രം മാ​റ്റാ​ൻ ആ​ലോ​ച​ന​യി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.