പലിശ കു​റ​ച്ച് എ​​​​സ്ബി​​​ഐ
പലിശ കു​റ​ച്ച് എ​​​​സ്ബി​​​ഐ
Thursday, July 9, 2020 12:32 AM IST
മും​​​​ബൈ: മാ​​​ർ​​​ജി​​​ന​​​ൽ കോ​​​സ്റ്റ് ഓ​​​ഫ് ഫ​​​ണ്ട് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള വാ​​​യ്പാ പ​​​ലി​​​ശ കു​​​റ​​​ച്ച് രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കാ​​​​യ എ​​​​സ്ബി​​​ഐ. മൂ​​​​ന്നു മാ​​​​സം വ​​​​രെ​​​​യു​​​ള്ള ഹ്ര​​​​സ്വ​​​​കാ​​​​ല വാ​​​​യ്പ​​​​ക​​​​ളു​​​​ടെ എം​​​​സി​​​​എ​​​​ൽ​​​​ആ​​​​ർ 5 മു​​​​ത​​​​ൽ10 വ​​​​രെ ബേ​​​​സി​​​​സ് പോ​​​​യി​​​​ന്‍റാ​​​​ണു​​കു​​​​റ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ മു​​​​ന്നു​​​​മാ​​​​സം​​​വ​​​രെ കാ​​​ലാ​​​​വ​​​​ധി​​​​യി​​​​ലു​​​​ള്ള പ​​​ലി​​​ശ 6.75 ൽ​​​നി​​​ന്ന് 6.65 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​കും. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഇ​​​ത് 14ാം ത​​​​വ​​​​ണ​​​​യാ​​​ണ് മാ​​​​ർ​​​​ജി​​​​ന​​​​ൽ കോ​​​​സ്റ്റ് ഓ​​​​ഫ് ഫ​​​​ണ്ട് ബേ​​​​സ്ഡ് ലെ​​​ൻ​​​​ഡിം​​​​ഗ് റേ​​​​റ്റി​​​ൽ (എം​​​​സി​​​​എ​​​​ൽ​​​​ആ​​​​ർ)​​​​എ​​​സ്ബി​​​ഐ കു​​​​റ​​​​വു വ​​​രു​​​ത്തു​​​ന്ന​​​ത്. ഈ ​​​​മാ​​​​സം 10ന് ​​​​പു​​​​തി​​​​യ നി​​​​ര​​​​ക്ക് പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​കും. ജൂ​​​​ണി​​​​ൽ എ​​​​സ്ബി​​​ഐ എം​​​​സി​​​​എ​​​​ൽ​​​​ആ​​​​ർ 25 ബേ​​​​സി​​​​സ് പോ​​​​യി​​​​ന്‍റും എ​​​​ക്സ്റ്റേ​​​​ണ​​​​ൽ ബെ​​​​ഞ്ച്മാ​​​​ർ​​​​ക്ക് റേ​​​​റ്റ് (ഇ​​​​ബി​​​​ആ​​​​ർ) 40 ബേ​​​​സി​​​​സ് പോ​​​​യി​​​​ന്‍റും കു​​​​റ​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.