ടി​സി​എ​സ് അ​റ്റാ​ദാ​യം 13.81 ശതമാനം ഇ​ടി​ഞ്ഞു
Thursday, July 9, 2020 10:45 PM IST
മും​​​​ബൈ: ന​​​​ട​​​​പ്പു​​​​സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ആ​​​​ദ്യ ത്രൈ​​​​മാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട് ഐ​​​ടി സ​​​​ർ​​​​വീ​​​​സ് വ​​​​ന്പ​​​​ൻ ടാ​​​​റ്റാ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി സ​​​​ർ​​​​വീ​​​​സസ്(​​​​ടി​​​​സി​​​​എ​​​​സ്). കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ പി​​​​ടി​​​യി​​​​ല​​​​മ​​​​ർ​​​​ന്ന ഏ​​​​പ്രി​​​​ൽ- ജൂ​​​​ണ്‍ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം 7008 കോ​​​​ടി​​​രൂ​​​പ​​​​യാ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ൽ 13.81 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 8131 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​റ്റാ​​​ദാ​​​യം .

തൊ​​​​ട്ടു​​​​മു​​​​ൻ​​​​പ​​​​ത്തെ ത്രൈ​​​​മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ടി​​​​വ് 12.93 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ജ​​​​നു​​​​വ​​​​രി- മാ​​​​ർ​​​​ച്ച് കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 8049 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു ടി​​​​സി​​​​എ​​​​സി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം. അ​​​​തേ​​​​സ​​​​മ​​​​യം ക​​​​ന്പ​​​​നി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ലാ​​​ഭം 38322 കോ​​​​ടി​​​​യാ​​​​യി.


ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഇ​​​​ത് 38,172 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. പ്ര​​​തീ​​​ക്ഷി​​​ച്ച​​​പോ​​​ലെ ത​​​ന്നെ കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി ക​​​ന്പ​​​നി​​​യു​​​ടെ വ​​​രു​​​മാ​​​ന​​​ത്തെ ബാ​​​ധി​​​ച്ചു​​​വെ​​​ന്നും പ്ര​​​ശ്ന​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്ന് കൂ​​​ടു​​​ത​​​ൽ വ​​​ള​​​ർ​​​ച്ച​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര ക​​​ന്പ​​​നി ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്നും സി​​​ഇ​​​ഒ രാ​​​ജേ​​​ഷ് ഗോ​​​പി​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.