മേ​യി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന ക​ണ​ക്ക് ന​ൽ​കി​ല്ല
മേ​യി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന ക​ണ​ക്ക് ന​ൽ​കി​ല്ല
Friday, July 10, 2020 11:28 PM IST
മും​​​​ബൈ: മേ​​​​യി​​​​ലെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടി​​​ല്ലെ​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. കോ​​​​വി​​​​ഡി​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ലോ​​​​ക്ക് ഡൗ​​​​ണ്‍ കാ​​​​ല​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ശ​​​​രി​​​​യാ​​​​യ വി​​​​വ​​​​ര​​ശേ​​​​ഖ​​​​ര​​​​ണം മേ​​​യി​​​ൽ ന​​​​ട​​​​ക്കാ​​​​ത്ത​​​​താ​​​​ണ് കാ​​​​ര​​​​ണം.

മാ​​​​ർ​​​​ച്ച് മു​​​​ത​​​​ൽ രാ​​​​ജ്യ​​​​ത്തെ ഒ​​​​ട്ടു​​​​മി​​​​ക്ക വ്യ​​​​വ​​​​സാ​​​​യ​​ശാ​​​​ല​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​ര​​​​ഹി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും കേ​​​​ന്ദ്ര സ്റ്റാ​​​​റ്റി​​​​റ്റി​​​​ക്സ് മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഏ​​​​പ്രി​​​​ലി​​​​ലെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​ക്ക​​​​ണ​​​​ക്കും ഏ​​​​പ്രി​​​​ൽ- മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ചി​​​​ല്ല​​​​റ വി​​​​ല​​​​ക്ക​​​​യ​​​​റ്റ ക​​​​ണ​​​​ക്കും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രു​​​​ന്നി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.