യെ​സ് ബാ​ങ്ക് എ​ഫ്പി​ഒ വ​ഴി​യു​ള്ള ഓ​ഹ​രി വില്പന ഇ​ന്ന് ആ​രം​ഭി​ക്കും
Tuesday, July 14, 2020 11:48 PM IST
കൊ​​​ച്ചി: യെ​​​സ് ബാ​​​ങ്ക് എ​​​ഫ്പി​​​ഒ വ​​​ഴി​​​യു​​​ള​​​ള ഓ​​​ഹ​​​രി വി​​​ല്പ​​​ന ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. വി​​​പ​​​ണി​​​യി​​​ലൂ​​​ടെ 15,000 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണു ബാ​​​ങ്കി​​​ന്‍റെ ല​​​ക്ഷ്യം. ഒ​​​രു ഓ​​​ഹ​​​രി​​​ക്ക് 12 രൂ​​​പ നി​​​ര​​​ക്കാ​​ണു വി​​​ല നി​​​ശ്ച​​​യി​​​ച്ചിരിക്കു​​​ന്ന​​​ത്. വി​​​ല്പ​​​ന ഇ​​​ന്ന് ആ​​​രം​​​ഭി​​​ച്ച് 17 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

കൊ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര ക്യാ​​​പി​​​റ്റ​​​ല്‍ ക​​​മ്പ​​​നി ലി​​​മി​​​റ്റ​​​ഡ്, എ​​​സ്ബി​​​ഐ ക്യാ​​​പി​​​റ്റ​​​ല്‍ മാ​​​ര്‍​ക്ക​​​റ്റ്സ് ലി​​​മി​​​റ്റ​​​ഡ്, ആ​​​ക്സി​​​സ് ക്യാ​​​പി​​​റ്റ​​​ല്‍ ലി​​​മി​​​റ്റ​​​ഡ്, സി​​​റ്റി​​​ഗ്രൂ​​​പ്പ് ഗ്ലോ​​​ബ​​​ല്‍ മാ​​​ര്‍​ക്ക​​​റ്റ്സ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, ഡി​​​എ​​​സ്പി മെ​​​റി​​​ല്‍ ലി​​​ഞ്ച് ലി​​​മി​​​റ്റ​​​ഡ്, എ​​​ച്ച്എ​​​സ്ബി​​​സി സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ആ​​​ന്‍​ഡ് ക്യാ​​​പി​​​റ്റ​​​ല്‍ മാ​​​ര്‍​ക്ക​​​റ്റ്സ് (ഇ​​​ന്ത്യ) പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, ഐ​​​സി​​​ഐ​​​സി​​​ഐ സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ലി​​​മി​​​റ്റ​​​ഡ് യെ​​​സ് സെ​​​ക്യൂ​​​രി​​​റ്റീ​​​സ് (ഇ​​​ന്ത്യ) ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ​​​രാ​​​ണു പ​​​ബ്ലി​​​ക് ഇ​​​ഷ്യു​​​വി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.