ഫെ​ഡ​റ​ല്‍ ബാ​ങ്ക് പ്ര​വ​ര്‍​ത്ത​ന ലാ​ഭ​ത്തി​ല്‍ 19% വ​ര്‍​ധ​ന
ഫെ​ഡ​റ​ല്‍ ബാ​ങ്ക്  പ്ര​വ​ര്‍​ത്ത​ന ലാ​ഭ​ത്തി​ല്‍  19% വ​ര്‍​ധ​ന
Wednesday, July 15, 2020 10:32 PM IST
കൊ​​​ച്ചി: ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച 2020-21 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ആ​​​ദ്യ​​പാ​​​ദ​​​ത്തി​​​ല്‍ 932.38 കോ​​​ടി രൂ​​​പ പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം നേ​​​ടി ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക്. മു​​​ന്‍ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഒ​​​ന്നാം​​പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 19.11 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ആ​​​കെ വ​​​രു​​​മാ​​​നം 3932.52 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ജൂ​​​ണി​​​ല്‍ അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ലെ അ​​​റ്റാ​​​ദാ​​​യം 400.77 കോ​​​ടി രൂ​​​പ​​​യാ​​​ണ്. അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന നി​​​ര​​​ക്കാ​​​യ 1296.44 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. സ്വ​​​ര്‍​ണ വാ​​​യ്പ 36.19 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 10,243 കോ​​​ടി രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി. മൊ​​​ത്ത സേ​​​വിം​​ഗ്​​​സ് ബാ​​​ങ്ക് നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ 21 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 42,059 കോ​​​ടി രൂ​​​പ​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.