മാ​രു​തി​ക്കു ന​ഷ്ടം
മാ​രു​തി​ക്കു ന​ഷ്ടം
Wednesday, July 29, 2020 10:36 PM IST
മും​​​​ബൈ: ജൂ​​​​ണി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ന​​​​ഷ്ടം നേ​​​​രി​​​​ട്ട് ​രാ​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മാ​​​​രു​​​​തി സു​​​​സു​​​​ക്കി ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ്. 249.4 കോ​​​​ടി​​​​യു​​​​ടെ അ​​​​റ്റ ന​​​​ഷ്ട​​​​മാ​​​​ണ് ന​​​​ട​​​​പ്പു സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തെ ആ​​​​ദ്യ ത്രൈ​​​​മാ​​​​സ​​​​റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ക​​​​ന്പ​​​​നി​​​​ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.​​​

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ പാ​​​​ദ​​​​ത്തി​​​​ൽ 1435.5 കോ​​​​ടി രൂ​​​​പ അ​​​റ്റാ​​​ദാ​​​യ​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്താ​​​​ണി​​​​ത്. 2003ൽ ​​​​ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ലി​​​​സ്റ്റ് ചെ​​​​യ്ത​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് മാ​​​​രു​​​​തി​​​​ക്ക് ത്രൈ​​​​മാ​​​​സ ന​​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. ഏ​​​പ്രി​​​ൽ- ജ​​​നു​​​വ​​​രി കാ​​​ല​​​യ​​​ള​​​വി​​​ലെ അറ്റവി​​​​ല്പ​​​​ന​​​​ 3677.5 കോ​​​​ടി​​​​യാ​​​​യി താ​​​​ണു.


ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​തേ​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ വി​​​​ൽ​​​​പ​​​​ന 18735.2 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ന്പ​​​​നി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വ​​​​രു​​​​മാ​​​​ന​​​ത്തി​​​ലെ ഇ​​​ടി​​​വ് 79 ശ​​​​ത​​​​മാ​​​​ന​​​മാ​​​ണ്. കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​വും ലോ​​​​ക്ക് ഡൗ​​​​ണു​​​​മാ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​യ​​​​തെ​​​​ന്ന് ക​​​​ന്പ​​​​നി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.