കെഎസ് യുഎം സ്റ്റാര്‍ട്ടപ് ക്യുകോപ്പിക്ക് മികച്ച കോവിഡ് ആപ്പിനുള്ള ആഗോള പുരസ്കാരം
Monday, August 3, 2020 12:16 AM IST
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമൂഹത്തെ സഹായിക്കുന്ന ലോകത്തെ മികച്ച ആപ്പുകളിലൊന്നായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസസ് വികസിപ്പിച്ച ജിഒകെ ഡയറക്ട്-കേരള തെരഞ്ഞെടുക്കപ്പെട്ടു.
ആഗോളാടിസ്ഥാനത്തില്‍ 12 ആപ്പുകളെയാണ് അമേരിക്കയിലെ ആപ് സമുറായി ഇന്‍കോര്‍പറേറ്റഡ് എന്ന സ്ഥാപനം തെരഞ്ഞെടുത്തത്. ഇവര്‍ക്കെല്ലാവര്‍ക്കും കൂടി രണ്ടു കോടിയോളം രൂപയുടെ ഗ്രാന്റാണ് ലഭിക്കുന്നത്. 3.75 ലക്ഷം രൂപയാണ് ക്യുകോപ്പിക്കു ലഭിക്കുക.