കണ്‍വെർട്ടബിൾ ഡയമണ്ട് വെഡ്ഡിംഗ് മാസ്കുമായി സണ്ണി ഡയമണ്ട്സ്
Wednesday, August 5, 2020 10:39 PM IST
തൃശൂർ: ബ്രൈഡൽ ലുക്കിനു മാറ്റുകൂട്ടാൻ വജ്രക്കല്ലുകൾ പതിപ്പിച്ച കണ്‍വെർട്ടബിൾ വെഡിംഗ് മാസ്കുകളുമായി പ്രമുഖ ഡയമണ്ട് ജ്വല്ലറി ബ്രാൻഡായ സണ്ണി ഡയമണ്ട്സ്. വിവാഹാവസരത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ പ്രത്യേകം ഡിസൈൻ ചെയ്യാവുന്നവയാണ്.
100 ശതമാനം മണി ബാക്ക് ഗാരന്റിയോടുകൂടി സണ്ണി ഡയമണ്ട്സിൽ നിന്നും കണ്‍വെർട്ടബിൾ മാസ്കുകൾ സ്വന്തമാക്കാം. മാസ്കായും വജ്രക്കല്ലുകൾ പതിപ്പിച്ച സ്പെഷൽ ബ്രൈഡൽ മാസ്കായും ആഭരണമായും ഉപയോഗിക്കാവുന്ന കണ്‍വെർട്ടബിൾ മാസ്കുകളുടെ 5000 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ വിലവരുന്ന എക്സ്ക്ലുസീവ് ശ്രേണിയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്നു സണ്ണി ഡയമണ്ട്സ് സിഎംഡി പി.പി. സണ്ണി പറഞ്ഞു.