സ്വർണം കുതിപ്പ് തുടരുന്നു; പവന് 41,520 രൂ​പ
സ്വർണം കുതിപ്പ് തുടരുന്നു; പവന് 41,520 രൂ​പ
Thursday, August 6, 2020 11:35 PM IST
കൊ​​​ച്ചി: റി​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ തി​​​രു​​​ത്തി സ്വ​​​ര്‍​ണ​​​വി​​​ല കു​​​തി​​​ക്കു​​​ന്നു. ഇ​​​ന്ന​​​ലെ പ​​​വ​​​ന് 320 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യു​​മാ​​ണ് വ​​​ര്‍​ധി​​​ച്ച​​ത്. ഇ​​​തോ​​​ടെ പ​​​വ​​​ന് 41,520 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 5,190 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യും ഉ​​​ച്ച​​​യ്ക്കും ര​​​ണ്ടു ത​​വ​​ണ​​യാ​​​ണു വി​​​ല വ​​​ര്‍​ധി​​​ച്ച​​​ത്.

രാ​​​വി​​​ലെ ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും ഉ​​​ച്ച​​​യ്ക്ക് 25 രൂ​​​പ​​​യും വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​പ​​​ണി​​​യി​​​ലെ കു​​​തി​​​പ്പാ​​​ണു സം​​​സ്ഥാ​​​ന​​​ത്തും പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന​​​ത്. അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 2,050 ന് ​​​മു​​​ക​​​ളി​​​ല്‍ വ​​​രെ​​​യെ​​​ത്തി.


ത​​​ങ്ക​​​ക്ക​​​ട്ടി​​​ക​​​ളു​​​ടെ ബാ​​​ങ്ക് നി​​​ര​​​ക്കാ​​​ക​​​ട്ടെ 58 ല​​​ക്ഷം രൂ​​​പ​​​യ്ക്കും മു​​​ക​​​ളി​​​ലാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ര​​​ണ്ടു​ ത​​​വ​​​ണ​​​യാ​​​യി പ​​​വ​​​ന് 920 രൂ​​​പ വ​​​ര്‍​ധി​​​ച്ചാ​​​ണു സ്വ​​​ര്‍​ണ​​​വി​​​ല 41,000 രൂ​​​പ പി​​​ന്നി​​​ട്ട​​​ത്. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ​ മാ​​​ത്രം സ്വ​​​ര്‍​ണ​​​ത്തി​​​ന് 1,240 രൂ​​​പ​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.