സു​ക്ക​ർ​ബ​ർ​ഗ് 10,000 കോടി ക്ലബ്ബിൽ
സു​ക്ക​ർ​ബ​ർ​ഗ് 10,000 കോടി ക്ലബ്ബിൽ
Friday, August 7, 2020 10:47 PM IST
ക​ലി​ഫോ​ർ​ണി​യ: ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് 10,000 കോ​ടി ഡോ​ള​ർ ക്ല​ബ്ബി​ൽ. ഫേ​സ്ബു​ക്കി​ന്‍റെ ഓ​ഹ​രി​വി​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ വ​ർ​ധ​ന​യെ​ത്തു ട​ർ​ന്നാ​ണ് സു​ക്ക​ർ​ബ​ർ​ഗി​ന്‍റെ വ​രു​മാ​നം 10,000 കോ​ടി ഡോ​ള​ർ പി​ന്നി​ട്ട​ത്.

മു​പ്പ​ത്തി​യാ​റു​കാ​ര​നാ​യ സു​ക്ക​ർ​ബ​ർ​ഗി​ന് 13 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് ഫേ​സ്ബു​ക്കി​ൽ. ബ്ലൂം​ബെ​ർ​ഗ് ബി​ല്യ​ണേ​ഴ്സ് സൂ​ചി​ക പ്ര​കാ​രം ആ​മ​സോ​ണ്‍ സ്ഥാ​പ​ക​ൻ ജെ​ഫ് ബേ​സോ​സ്, മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ് എ​ന്നി​വ​ർ​മാ​ത്ര​മാ​ണ് സു​ക്ക​ർ​ബ​ർ​ഗി​നെ​ക്കൂ​ടാ​തെ10,000 കോ​ടി യു​എ​സ് ഡോ​ള​ർ ക്ല​ബ്ബി​ലു​ള്ള​ത്.

ഈ ​വ​ർ​ഷം മാ​ത്രം സു​ക്ക​ർ​ബ​ർ​ഗി​ന്‍റെ വ​രു​മാ​ന​ത്തി​ൽ 2200 കോ​ടി യു​എ​സ് ഡോ​ള​റി​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത് . 2004ൽ ​ഹാ​ർ​വഡ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണു സു​ക്ക​ർ​ബ​ർ​ഗ് ഫേ​സ്ബു​ക്ക് സ്ഥാ​പി​ക്കു​ന്ന​ത്.


തു​ണ​ച്ച​ത് റീ​ൽ​സ് ഫീ​ച്ച​ർ

യു​എ​സി​ൽ, ടി​ക് ടോ​ക്കി​നു സ​മാ​ന​മാ​യ റീ​ൽ​സ് ഫീ​ച്ച​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​താ​ണു ഫേ​സ്ബു​ക്കി​ന്‍റെ ഓ​ഹ​രി​വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​ക്കി​യ​ത്. വ്യാ​പാ​രാ​വ​സാ​നം ഫേ​സ്ബു​ക്കി​ന്‍റെ ഓ​ഹ​രി​വി​ല 6 ശ​ത​മാ​നം ഉ​യ​ർ​ന്നു. വി​വി​ധ ഇ​ഫ​ക്ടു​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ ചെ​റു വീ​ഡി​യോ​ക​ൾ ത​യാ​റാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഫീ​ച്ച​റാ​ണു റീ​ൽ​സ്.

ടി​ക് ടോ​ക്കി​ന്‍റെ അ​രാ​ധ​ക​രാ​യ​വ​രെ റീ​ൽ​സ് ഫീ​ച്ച​റി​ലൂ​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ​ത്തി​ക്കാ​മെ​ന്നാ​ണു ഫേ​സ്ബു​ക്കി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. റീ​ൽ​സ് നേ​ര​ത്തെ ബ്ര​സീ​ലി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.