മെഡിവിഷന്‍ കോവിഡ് പരിശോധനയ്ക്ക് അനുമതി
Saturday, August 8, 2020 10:57 PM IST
കോട്ടയം: എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ച് സെന്ററിന് കോവിഡ് -19 ആർടി-പിസിആർ ടെസ്റ്റ് നടത്താൻ ഇന്ത്യൻകൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അനുമതി. രാജ്യത്തുതന്നെ അപൂർവം സ്വകാര്യ മെഡിക്കൽ ലാബുകൾക്കു മാത്രമേ ഇതിനുള്ള അനുമതി ലഭിച്ചിട്ടുള്ളു.
എറണാകുളം രവിപുരത്തുള്ള മെഡിവിഷന്റെ മോളിക്കുളാർ ബയോളജി സെൻട്രൽ ലബോറട്ടറിയിൽ ആർടി-പിസിആർ ടെസ്റ്റിനുള്ള ക്രമീകരണങ്ങളുള്ളതായി ഡയറക്ടർ ബിബു ബി. പുന്നൂരാൻ അറിയിച്ചു. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് മെഡിവിഷന്റെ ആർടി പിസിആർ ടെസ്റ്റ് റിപ്പോർട്ട് സാധുവായി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയം മെഡിക്കൽ കോളജ്, കടവന്തറ, തിരുവല്ല, ആലപ്പുഴ, കായംകുളം, തൃശൂർ, പെരിന്തൽമണ്ണ, കോഴിക്കോട് എന്നിവിടങ്ങളിലെ ശാഖകളിലും ടെസ്റ്റ് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.