കു​തി​പ്പി​നു​ ശേ​ഷം കി​ത​പ്പ്; സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
കു​തി​പ്പി​നു​ ശേ​ഷം  കി​ത​പ്പ്; സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
Tuesday, August 11, 2020 12:47 AM IST
കൊ​​​ച്ചി: ഏ​​​റെനാ​​​ളു​​​ക​​​ള്‍​ക്കു​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 400 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 5,200 രൂ​​​പ​​​യും പ​​​വ​​​ന് 41,600 രൂ​​​പ​​​യു​​​മാ​​​യി. സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡ് വി​​​ല​​​യാ​​​യ പ​​​വ​​​ന് 42,000 രൂ​​​പ​​​യി​​​ല്‍​നി​​​ന്നാ​​​ണു വി​​​ല​ ത​​ഴ്ന്ന​​​ത്. അ​​​ന്താ​​​രാ​‌​‌​‌ഷ‌്ട്ര വി​​​പ​​​ണി​​​യി​​​ല്‍ തി​​​രു​​​ത്ത​​​ല്‍ ന​​​ട​​​ന്ന​​​താ​​​ണു സം​​​സ്ഥാ​​​ന​​​ത്തും വി​​​ല​​​ കുറ​​​യാ​​​ന്‍ കാ​​​ര​​​ണം.

അ​​​ന്താ​​​രാ​​​‌ഷ‌്ട്ര വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 2,030 ഡോ​​​ള​​​റി​​​ലേ​​​ക്കു താ​​​ഴ്ന്നി​​​ട്ടു​​​ണ്ട്. ത​​​ങ്ക​​​ക്ക​​​ട്ടി​​​ക​​​ളു​​​ടെ ബാ​​​ങ്ക് നി​​​ര​​​ക്ക് 57 ല​​​ക്ഷം രൂ​​​പ​​​യി​​​ലേ​​​ക്കും താ​​ഴ്ന്നു. അ​​​ന്താ​​​രാ​‌​‌​‌ഷ‌്ട്ര വി​​​പ​​​ണി​​​യി​​​ല്‍ വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ചെ​​​റി​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ സം​​​ഭ​​​വി​​​ക്കാ​​​മെ​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണു വി​​​പ​​​ണി​​​യി​​​ല്‍​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം 17നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​യു​​​ന്ന​​​ത്. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കു​​​ത്ത​​​നേ മു​​​ന്നോ​​​ട്ട് കു​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന സ്വ​​​ര്‍​ണ​​​വി​​​ല ഇ​​​ട​​​യ്ക്ക് മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​ര്‍​ന്നെ​​​ങ്കി​​​ലും പി​​​ന്നാ​​​ക്കം പോ​​​യി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.