റാ​ങ്ക് പു​തു​ക്കി റി​ല​യ​ൻ​സ്
Wednesday, August 12, 2020 12:24 AM IST
മും​​​​ബൈ: ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ 500 ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ റാ​​​​ങ്കിം​​​​ഗ് നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന ഫോ​​​​ർ​​ച്യു​​​​ണ്‍ ഗ്ലോ​​​​ബ​​​​ൽ 500 പ​​​​ട്ടി​​​​ക​​​​യു​​​​ടെ ആ​​​​ദ്യ നൂ​​​​റി​​​​ൽ ഇ​​​​ടം നേ​​​ടി റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ലി​​​മി​​​റ്റ​​​ഡ്(​​​​ആ​​​​ർ​​​​ഐ​​​​ൽ). 2019ലെ ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലെ സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് ഒ​​​​റ്റ​​​​യ​​​​ടി​​​​ക്ക് 10 റാ​​​​ങ്ക് ക​​​​യ​​​​റി​​​​യാ​​​​ണ് മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി സാ​​​​ര​​​​ഥ്യം വ​​​​ഹി​​​​ക്കു​​​​ന്ന ആ​​​​ർ​​​​ഐ​​​എ​​​ൽ 96-ാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ​​​​ത്. ഫോ​​​​ർ​​ച്യു​​​​ണ്‍ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ ക​​​​ന്പ​​​​നി ഇ​​​​ത്ര ഉ​​​​യ​​​​ർ​​​​ന്ന റാ​​​​ങ്ക് സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത് ഇ​​​ത് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ്.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ റീ​​​​ട്ടെ​​യ്​​​​ൽ വ​​​​ന്പ​​​​ൻ വാ​​​​ൾ​​​​മാ​​​​ർ​​​​ട്ട് ആ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി സി​​​​നോ​​​​പെ​​​​ക് ഗ്രൂ​​​​പ്പാ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്. ​ 2012ലും ​​​​ആ​​​​ർ​​​​ഐ​​​എ​​​ൽ ആ​​​​ദ്യ നൂ​​​​റി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യി​​​​രു​​​​ന്നു. അ​​​​ന്ന് 99-ാം റാ​​ങ്കാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​ൻ ഓ​​​​യി​​​​ൽ കോ​​​​ർ​​പ​​​​റേ​​​​ഷ​​​​ൻ (151). ഒ​​​​എ​​​​ൻ​​​​ജി​​​​സി (190), എ​​​​സ്ബി​​​​എെ (221), ബി​​​​പി​​​​സി​​​​എ​​​​ൽ(309), ടാ​​​​റ്റാ ​​മോ​​​​ട്ടേ​​​​ഴ്സ്(337), രാ​​​​ജേ​​​​ഷ് എ​​​​ക്സ്പോ​​​​ർ​​​​ട്സ്(462) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റു ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ റാ​​​​ങ്കിം​​​​ഗ്. ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​നം അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് ഫോ​​​​ർ​​ച്യു​​​​ണ്‍ റാ​​​ങ്ക് നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.