ഇടിവിനുശേഷം ഉണര്‍ന്ന് സ്വര്‍ണം
Friday, August 14, 2020 12:13 AM IST
കൊച്ചി: മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനുശേഷം സ്വര്‍ണവിലയില്‍ ഉണര്‍വ്. ഇന്നലെ ഗ്രാമിനു 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില പവന് 39,480 രൂപയും ഗ്രാമിന് 4,935 രൂപയുമായി. കഴിഞ്ഞ ഏഴിന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലെത്തിയശേഷം വന്‍ വിലയിടിവാണു നേരിട്ടത്.
മൂന്നു ദിവസത്തിനിടെ ഗ്രാമിനു 350 രൂപയും പവനു 2,800 രൂപയുമാണു താഴ്ന്നത്. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനയാണ് സംസ്ഥാനത്തും ഇന്നലെ വില കൂടാന്‍ കാരണമായത്.