സൂ​ക്ഷി​ച്ചി​ല്ലേ​ൽ പ​ണി​കി​ട്ടും; വാ​ട്സ്ആ​പ്പി​ൽ ടെ​ക്സ്റ്റ് ബോം​ബ്!
സൂ​ക്ഷി​ച്ചി​ല്ലേ​ൽ  പ​ണി​കി​ട്ടും; വാ​ട്സ്ആ​പ്പി​ൽ ടെ​ക്സ്റ്റ് ബോം​ബ്!
Wednesday, September 9, 2020 11:15 PM IST
ലോ​​​​​ക​​​​​മെ​​​​​ന്പാ​​​​​ടു​​​​​മു​​​​​ള്ള വാ​​​​​ട്സ്ആ​​​​​പ്പ് ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്ക് ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​യി ടെ​​​ക്​​​​​സ്റ്റ് ബോം​​​​​ബ്. വാ​​​​​ട്സ്ആ​​​​​പ്പും ഫോ​​​​​ണും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​ക്കു​​​​​ന്ന കോ​​​​​ഡു​​​​​ക​​​​​ളാ​​​​​ണ് ടെക്സ്റ്റ് ബോം​​​​​ബ് എ​​​​ന്ന പേ​​​​രി​​​​ൽ‌ കു​​​​പ്ര​​​​സി​​​​ദ്ധി നേ​​​​ടു​​​​ന്ന​​​​ത്. വാ​​​​ട്സ്ആ​​​​പ്പ് മെ​​​​സേ​​​​ജു​​​​ക​​​​ളാ​​​​യാ​​​​ണ് ഇ​​​​വ ഫോ​​​​ണു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് അ​​​​​ർ​​​​​ഥ​​​​​മൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​ത്ത നി​​​​​ര​​​​​വ​​​​​ധി അ​​​​​ക്ഷ​​​​​ര​​​​​ങ്ങ​​​​​ളും രൂ​​​​​പ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​ണു ടെക്സ്റ്റ് ബോം​​​​​ബി​​​​​ലു​​​​​ള്ള​​​​​ത്. ഇ​​​​​വ തു​​​​​റ​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ ഫോ​​​​​ണ്‍ നി​​​​​ശ്ച​​​​​ല​​​​​മാ​​​​​കു​​​​ന്നു. റീ​​​​​സ്റ്റാ​​​​​ർ​​​​​ട്ട് ചെ​​​​​യ്തോ ഷ​​​​​ട്ട് ഡൗ​​​​​ണ്‍ ചെ​​​​​യ്തോ പ്ര​​​​​ശ്നം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്നു​​​​വ​​​​​ച്ചാ​​​​​ലും സാ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നി​​​​​ല്ല. ഫോ​​​​​ണി​​​​​ലെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ കൈ​​​​​ക്ക​​​​​ലാ​​​​​ക്കാ​​​​​നും ഹാ​​​​​ക്ക​​​​​ർ​​​​​മാ​​​​​ർ ടെക്സ്റ്റ് ബോം​​​​​ബു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളു​​​​​ണ്ട്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ടെക്സ്റ്റ് ബോം​​​​​ബ് ആ​​​​​ക്ര​​​​​മ​​​​​ണം ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ഇ​​​​​തി​​​​​നു ത​​​​​ട​​​​​യി​​​​​ടാ​​​​നു​​​​ള്ള വാ​​​​ട്സ്ആ​​​​പ്പ് അ​​​​​പ്ഡേ​​​​​ഷ​​​​​ൻ പ്ലേ​​ ​​​സ്റ്റോ​​​​​റി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ണെ​​​​​ന്നും വാ​​​​​ട്സ്ആ​​​​​പ്പ് വ​​​​​ക്താ​​​​​വ് അ​​​​​റി​​​​​യി​​​​​ച്ചു. ടെക്സ്റ്റ് ബോം​​​​​ബി​​​​​ന്‍റെ ഉ​​​​​റ​​​​​വി​​​​​ടം ബ്ര​​​​​സീ​​​​​ലാ​​​​​ണെ​​​​​ന്നാ​​​​​ണു ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ. ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം പ​​​​​കു​​​​​തി​​​​​യോ​​​​​ടെ ബ്ര​​​​​സീ​​​​​ലി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട ടെക്സ്റ്റ് ബോ​​​​​ബു​​​​​ക​​​​​ൾ മ​​​​​റ്റു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും പ്ര​​​​​ച​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.



മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ലു​​​​​ക​​​​​ൾ

വാ​​​​​ട്സ്ആ​​​​​പ്പ് സ​​​​​മ​​​​​യാ​​​​​സ​​​​​മ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​പ്ഡേ​​​​​റ്റ് ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണ് ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മാ​​​​​ർ​​​​​ഗം. പു​​​​​ത്ത​​​​​ൻ ഫീ​​​​​ച്ച​​​​​റു​​​​​ക​​​​​ൾ​​​​​ക്കു​ പു​​​​​റ​​​​​മേ സൈ​​​​​ബ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യാ​​​​​ണ് അ​​​​​പ്ഡേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ എ​​​​​ത്തു​​​​​ന്ന​​​​​ത്. അ​​​​​പ​​​​​രി​​​​​ചി​​​​​ത സ്രോ​​​​​ത​​​​​സു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​ന്നു വ​​​​​രു​​​​​ന്ന മെ​​​​​സേ​​​​​ജു​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് മ​​​​​റ്റൊ​​​​​രു മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ൽ മാ​​​​​ർ​​​​​ഗം. അ​​​​​പ​​​​​രി​​​​​ചി​​​​​ത​​​​​രാ​​​​​യ​​​​​വ​​​​​ർ വാ​​​​​ട്സ്ആ​​​​​പ്പ് ഗ്രൂ​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ ചേ​​​​​ർ​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​വും ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. വാ​​​​​ട്സ്ആ​​​​​പ്പി​​​​​ലെ പ്രൈ​​​​​വ​​​​​സി സെ​​​​​റ്റിം​​​​​ഗ്സി​​​​​ൽ, ഗ്രൂപ്പ് ​“മൈ ​​​​കോ​​​​​ണ്‍​ടാ​​​​​ക്ട്’’ എ​​​​​ന്നാ​​​​​ക്കി​​​​​യാ​​​​​ൽ ഇ​​​​​തു സാ​​​​​ധ്യ​​​​​മാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.