റിലയൻസിൽ നിക്ഷേപപ്പെരുമഴ
Wednesday, September 9, 2020 11:15 PM IST
മും​​​ബൈ:​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്രൈ​​​​വ​​​​റ്റ് ഇ​​​​ക്വി​​​​റ്റി സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സി​​​​ൽ​​​​വ​​​​ർ ലേ​​​​ക്ക്, റി​​​​ല​​​​യ​​​​ൻ​​​​സി​​​​ന്‍റെ റീ​​​​ട്ടെ​​​​യ്ൽ ബി​​​​സി​​​​ന​​​​സ് വി​​​​ഭാ​​​​ഗ​​​മാ​​​യ റി​​​​ല​​​​യ​​​​ൻ​​​​സ് റീ​​​​ട്ടെ​​​​യ്ൽ വെ​​​​ഞ്ചേഴ്സി​​​​ൽ (ആ​​​​ർ ആ​​​​ർ വി​​​​എ​​​​ൽ)75,00 കോ​​​​ടി രൂ​​​​പ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്നു. ഇ​​​​തോ​​​​ടെ റി​​​​ല​​​​യ​​​​ൻ​​​​സ് വെ​​​​ഞ്ചേഴ്സി​​​​ന്‍റെ 1.75 ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി​​​​ക​​​​ൾ സി​​​​ൽ​​​​വ​​​​ർ ലേ​​​​ക്കി​​​​നു സ്വ​​​​ന്ത​​​​മാ​​​​കും. ആ​​​​ർ​​​​ആ​​​​ർ​​​​വി​​​​എ​​​​ലി​​​​ന് 4.21 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ വി​​​​പ​​​​ണി​​​​മൂ​​​​ല്യം ക​​​​ണ​​​​ക്കാ​​​​ക്കി​​​​യു​​​​ള​​​​ള ഇ​​​​ട​​​​പാ​​​​ടാ​​​​ണി​​​​ത്. നേ​​​​ര​​​​ത്തെ റി​​​​ല​​​​യ​​​​ൻ​​​​സി​​​​ന്‍റെ ജി​​​​യോ പ്ലാ​​​​റ്റ്ഫോം​​​​സി​​​​ലും സി​​​​ൽ​​​​വ​​​​ർ​​​​ലേ​​​​ക്ക് 135 കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി​​​​യും കൂ​​​​ട്ട​​​​രും റീ​​​​ട്ടെ​​​​യ്ൽ രം​​​​ഗ​​​​ത്തും സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാരം​​​​ഗ​​​​ത്തും മി​​​​ക​​​​വാ​​​​ർ​​​​ന്ന പ്ര​​​​ക​​​​ട​​​​ന​​​​മാ​​ണു കാ​​​​ഴ്ച​​​​വ​​​​യ്​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും കോ​​​​വി​​​​ഡി​​​​നി​​​​ടെ​​​​യി​​​​ലും ചു​​​​രു​​​​ങ്ങി​​​​യ നാ​​​​ളു​​​​ക​​​​ൾ​​​​കൊ​​​​ണ്ട് ജി​​​​യോ മാ​​​​ർ​​​​ട്ട് കൈ​​​​വ​​​​രി​​​​ച്ച വി​​​​ജ​​​​യം അ​​​​തു​​​​ല്യ​​​​മാ​​​​ണെ​​​​ന്നും സി​​​​ൽ​​​​വ​​​​ർ ലേ​​​​ക്ക് മേ​​​​നേ​​​​ജിം​​​​ഗ് പാ​​​​ർ​​​​ട്ട്ണ​​​​ർ ഇ​​​​ഗോ​​​​ണ്‍ ഡ​​​​ർ​​​​ബ​​​​ൻ പ​​​​റ​​​​ഞ്ഞു.


നി​​​​ല​​​​വി​​​​ൽ രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ റീ​​​​ട്ടെ​​​​യ്ൽ ക​​​​ന്പ​​​​നി​​​​യാ​​​​യ റി​​​​ല​​​​യ​​​​ൻ​​​​സ് അ​​​​ടു​​​​ത്തി​​​​ടെ കി​​​​ഷോ​​​​ർ ബി​​​​യാ​​​​നി​​​​യു​​​​ടെ ഫ്യൂ​​​​ച്ച​​​​ർ ഗ്രൂ​​​​പ്പി​​​​ന്‍റെ റീ​​​​ട്ടെ​​​​യ്ൽ ബി​​​​സി​​​​ന​​​​സും മ​​​​റ്റും ഏ​​​​റ്റെ​​​​ടു​​​​ത്ത് ബി​​​​സി​​​​ന​​​​സ് വി​​​​പു​​​​ല​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി 12,000 സ്റ്റോ​​​​റു​​​​ക​​​​ളാ​​​​ണ് ആ​​​​ർ​​​​ആ​​​​ർ​​​​വി​​​​എ​​​​ലി​​​​നു​​​​ള്ള​​​​ത്.


പ​​​​ണം മു​​​​ട​​​​ക്കാ​​​​ൻ കെ​​​​കെ​​​​ആ​​​​റും

അ​​​​മേ​​​​രി​​​​ക്ക​​​​ൻ നി​​​​ക്ഷേ​​​​പ ക​​​​ന്പ​​​​നി​​​​യാ​​​​യ കെ​​​​കെ​​​​ആ​​​​റും റി​​​​ല​​​​യ​​​​ൻ​​​​സ് റീ​​​​ട്ടെ​​​​യ്​​​​ൽ വെ​​​​ഞ്ചേഴ്സി​​​​ൽ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും 150 കോ​​​​ടി ഡോ​​​​ള​​​​ർ റി​​​​ല​​​​യ​​​​ൻ​​​​സി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നാ​​​​ണു പ​​​​ദ്ധ​​​​തി​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം ഇ​​​​രു ക​​​​ന്പ​​​​നി​​​​ക​​​​ളും ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.