മു​​​ര​​​ളി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ പു​​​തി​​​യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റക്ടർ: വി.​​​ജി മാ​​​ത്യു ഇ​​​ന്നു വി​​​ര​​​മി​​​ക്കും
Wednesday, September 30, 2020 12:23 AM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ പു​​​തി​​​യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യി മു​​​ര​​​ളി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ നാ​​​ളെ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. മൂ​​​ന്നു മാ​​​സ​​​മാ​​​യി ബാ​​​ങ്കി​​​ൽ അ​​​ഡ്വൈ​​​സ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മു​​​ര​​​ളി രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​യ​​​മ​​​നം ഒ​​​രു മാ​​​സം മു​​​മ്പാ​​​ണ് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്.

ആ​​​റു​​​വ​​​ർ​​​ഷം ബാ​​​ങ്കി​​​നെ ന​​​യി​​​ച്ച വി.​​​ജി മാ​​​ത്യു ഇ​​​ന്നു വി​​​ര​​​മി​​​ക്കും. ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് 83,000 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 1.48 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്ക് ഇ​​​ര​​​ട്ടി​​​യോ​​​ള​​​മാ​​​ക്കി​​​യാ​​​ണ് വി.​​​ജി. മാ​​​ത്യു വി​​​ര​​​മി​​​ക്കു​​​ന്ന​​​ത്. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്ന വി.​​​ജി. മാ​​​ത്യു 2014 ലാ​​​ണ് സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ സാ​​​ര​​​ഥ്യം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. എ​​​സ്ബി​​​ഐ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​റ്റ് വാ​​​യ്പ​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​ണ് കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ൽ റീ​​​ട്ടെ​​​യി​​​ൽ വാ​​​യ്പ​​​ക​​​ളി​​​ൽ ഉൗ​​​ന്നി​​​യാ​​​ണ് ബി​​​സി​​​ന​​​സ് വ​​​ള​​​ർ​​​ത്തി​​​യ​​​ത്.


ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ന്‍റെ സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യി​​​രി​​​ക്കേ​​​യാ​​​ണ് മു​​​ര​​​ളി രാ​​​മ​​​കൃ​​​ഷ്ണ​​​നെ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് മേ​​​ധാ​​​വി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​ത്. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് സ്വ​​​കാ​​​ര്യ ബാ​​​ങ്ക് മേ​​​ധാ​​​വി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് മേ​​​ധാ​​​വി​​​യാ​​​യി എ​​​ത്തു​​​ന്ന​​​ത്. ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ന്‍റെ സ്ട്രാ​​​റ്റ​​​ജി​​​ക് പ്രൊ​​​ജ​​​ക്ട് ഗ്രൂ​​​പ്പി​​​ലെ പ്ര​​​ധാ​​​നി​​​യാ​​​യി​​​രു​​​ന്നു മു​​​ര​​​ളി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. ഹോ​​​ങ്കോം​​​ഗി​​​ൽ ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ന്‍റെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വാ​​​യും വ​​​ട​​​ക്ക​​​ൻ ഏ​​​ഷ്യ, ശ്രീ​​​ല​​​ങ്ക, മി​​​ഡി​​​ൽ ഈ​​​സ്റ്റ്, ആ​​​ഫ്രി​​​ക്ക എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ മേ​​​ധാ​​​വി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​ണ്. ഐ​​​ഐ​​​എം ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്നു ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ഡി​​​പ്ലോ​​​മ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.