എ​സ്ബി​എെ ഹോം ​ലോ​ണിൽ നി​ര​ക്കി​ള​വ്
Wednesday, October 21, 2020 10:52 PM IST
മും​​​​ബൈ: ഹോം ​​​​ലോ​​​​ണു​​​​ക​​​​ളി​​​ൽ നി​​​​ര​​​​ക്കി​​​​ള​​​​വ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എ​​​​സ്ബി​​​​എെ.​​ യോ​​​​നോ വ​​​​ഴി​​ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന 75 ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലു​​​​ള്ള വാ​​​​യ്പ​​​​ക​​​​ൾ​​​​ക്ക് സി​​​​ബി​​​​ൽ സ്കോ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ​​​​ര​​​​മാ​​​​വ​​​ധി 25 ബേ​​​​സി​​​​സ് പോ​​​​യി​​​​ന്‍റി​​​​ന്‍റെ​​​ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനു പുറമേ 30 ല​​​​ക്ഷം രൂ​​​​പ​​​​മു​​​​ത​​​​ൽ ര​​​​ണ്ടു കോ​​​​ടി രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള വാ​​​​യ്പ​​​​ക​​​​ൾ​​​​ക്ക് ക്രെ​​​​ഡി​​​​റ്റ് സ്കോ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ​​​​ര​​​​മാ​​​​വ​​​​ധി 20 ബേ​​​​സി​​​​സ് പോ​​​​യി​​​​ന്‍റി​​​​ന്‍റെ​​​യും ഇ​​​​ള​​​​വും ലഭിക്കും. നി​​​​ല​​​​വി​​​​ൽ 30ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള ഹോം ​​​​ലോ​​​​ണു​​​​ക​​​​ൾ​​​​ക്ക് 6.9 ശ​​​​ത​​​​മാ​​​​നം മു​​​​ത​​​​ലാ​​​ണ് പ​​​ലി​​​ശ. 30 ല​​​​ക്ഷ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള ഹോം ​​​​ലോ​​​​ണു​​​​ക​​​​ൾ​​​​ക്ക് ഏ​​​​ഴു ശ​​​​ത​​​​മാ​​​​ന​​​മാ​​​ണ് കു​​​റ​​​ഞ്ഞ പ​​​ലി​​​ശ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.