സഞ്ചാരികളെ ഇതിലെ ഇതിലെ... .. മൂന്നാറിൽ പോകാം, ആനവണ്ടിയിൽ അന്തിയുറങ്ങാം
സഞ്ചാരികളെ ഇതിലെ ഇതിലെ... .. മൂന്നാറിൽ പോകാം, ആനവണ്ടിയിൽ അന്തിയുറങ്ങാം
Monday, October 26, 2020 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാ​​​റി​​​ലെ​​​ത്തു​​​ന്ന വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് ഇ​​​നി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ സ്ലീ​​​പ്പ​​​ർ ബ​​​സി​​​ൽ താ​​​മ​​​സി​​​ക്കാം. സ്ലീ​​​പ്പ​​​ർ ഒ​​​ന്നി​​​ന് ഒ​​​രു രാ​​​ത്രി 100 രൂ​​​പ നി​​​ര​​​ക്കി​​​ൽ വൈ​​​കു​​​ന്ന​​​രം ആ​​​റു​​​മു​​​ത​​​ൽ പി​​​റ്റേ​​​ന്ന് ഉ​​​ച്ചയ്​​​ക്ക് 12വ​​​രെ​​​യാ​​​കും സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ക. ബ​​​സ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് നി​​​ല​​​വി​​​ൽ മൂ​​​ന്നാ​​​ർ ഡി​​​പ്പോ​​​യി​​​ൽ ഉ​​​ള്ള ടോ​​​യ്‌ല​​​റ്റ് സൗ​​​ക​​​ര്യം ഉ​​​പ​​​യോ​​​ഗി​​​ക്കാം. ഇ​​​തി​​​നാ​​​യി സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന രീ​​തി​​യി​​ൽ ടോ​​​യ്​​​ല​​​റ്റു​​​ക​​​ൾ ന​​​വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ഓ​​​രോ ഗ്രൂ​​​പ്പും മാ​​​റു​​​ന്ന​​​തി​​​ന് അ​​​നു​​​സ​​​രി​​​ച്ച് ബ​​​സ് വൃ​​​ത്തി​​​യാ​​​ക്കി അ​​​ണുന​​​ശീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യാ​​​കും അ​​​ടു​​​ത്ത ഗ്രൂ​​​പ്പി​​​നു ന​​​ൽ​​​കു​​​ക. സ്ലീ​​​പ്പ​​​ർ ബ​​​സും ടോ​​​യ്‌​​​ലെ​​​റ്റും വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നും താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പു​​​റ​​​മെ നി​​​ന്നു ഭ​​​ക്ഷ​​​ണം വാ​​​ങ്ങി ന​​​ൽ​​​കു​​​ന്ന​​​തി​​​നും ല​​​ഗേ​​​ജ് വാ​​​ഹ​​​ന​​​ത്തി​​​ൽ എ​​​ടു​​​ത്തു വയ്ക്കു​​​ന്ന​​​തി​​​നു​​​മൊ​​​ക്കെ​​​യാ​​​യി ര​​​ണ്ടു സ​​​ഹാ​​​യി​​​ക​​​ളു​​​മു​​​ണ്ടാ​​​കും.


അ​​​തേ​​​സ​​​മ​​​യം, വാ​​​ട​​​ക​​​യ്ക്കു തു​​​ല്യ​​​മാ​​​യ തു​​​ക ക​​​രു​​​ത​​​ൽ ധ​​​ന​​​മാ​​​യി ന​​​ൽ​​​ക​​​ണം. ഒ​​​ഴി​​​ഞ്ഞു പോ​​​കു​​​ന്പോ​​​ൾ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​ളു​​ണ്ടെ​​​ങ്കി​​​ൽ ഈ​​​ടാ​​​ക്കി​​​യ ശേ​​​ഷം ബാ​​​ക്കി തു​​​ക​​​യാ​​​കും തി​​​രി​​​കെ ന​​​ൽ​​​കു​​​ക. മൂ​​​ന്നാ​​​ർ ബ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്താ​​​ണ് സ്ലീ​​​പ്പ​​​ർ ബ​​​സ് സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ mnr @ kerala.gov.in മെ​​​യി​​​ൽ ഐ​​​ഡി വ​​​ഴി​​​യും 9447813851, 04865230201 എ​​​ന്നീ ഫോ​​​ണ്‍ ന​​​ന്പ​​​രു​​​ക​​​ൾ വ​​​ഴി​​​യും സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് ബു​​​ക്ക് ചെ​​​യ്യാം. ഇ​​​ത് കൂ​​​ടാ​​​തെ ബു​​​ക്കിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​രെ 10 ശ​​​ത​​​മാ​​​നം ക​​​മ്മീ​​​ഷ​​​ൻ വ്യ​​​വ​​​സ്ഥ​​​യി​​​ൽ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.